Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മാളികപ്പുറം' തമിഴ്, തെലുങ്ക് പതിപ്പുകളുടെ റിലീസ്, തിയേറ്ററുകളില്‍ ആളെക്കൂട്ടി ഉണ്ണി മുകുന്ദന്‍ ചിത്രം

Malikappuram Unni Mukundan

കെ ആര്‍ അനൂപ്

, ചൊവ്വ, 24 ജനുവരി 2023 (10:02 IST)
മാളികപ്പുറം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിരവധി ഹൗസ് ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. സിനിമയുടെ തമിഴ്, തെലുങ്ക് ഡബ്ബിഡ് പതിപ്പുകള്‍ ജനുവരി 26 മുതല്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മാളികപ്പുറം പ്രമോഷന്റെ ഭാഗമായി ഉണ്ണി മുകുന്ദനും സംഘവും ചെന്നൈയില്‍ ആയിരുന്നു.
 
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 50 കോടി കളക്ഷന്‍ നേടാന്‍ ചിത്രത്തിനായി. ഇതാദ്യമായാണ് ഒരു ഉണ്ണിമുകുന്ദന്‍ ചിത്രം ഈ നേട്ടം കൈവരിക്കുന്നത്.യുകെ, യുഎസ്, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലും സിനിമ കാണാന്‍ ആളുകള്‍ എത്തുന്നുണ്ട്.യുഎഇ, ജിസിസി മാര്‍ക്കറ്റിലും സ്‌ക്രീനുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായി.ബംഗളൂരു, മുംബൈ, ദില്ലി, അഹമ്മദാബാദ് തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലും മാളികപ്പുറം വിജയമായി മാറുകയാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍-ശ്യാം പുഷ്‌കരന്‍ ചിത്രം ഉടന്‍