Select Your Language

Notifications

webdunia
webdunia
webdunia
webdunia

145 തിയേറ്ററുകളില്‍ നിന്ന് 230ലേക്ക്, 'മാളികപ്പുറം' നാലാം വാരത്തിലേക്ക്, പറയാനുള്ളത് നേട്ടത്തിന്റെ കഥ മാത്രം

145 തിയേറ്ററുകളില്‍ നിന്ന് 230ലേക്ക്, 'മാളികപ്പുറം' നാലാം വാരത്തിലേക്ക്, പറയാനുള്ളത് നേട്ടത്തിന്റെ കഥ മാത്രം

കെ ആര്‍ അനൂപ്

, വെള്ളി, 20 ജനുവരി 2023 (09:11 IST)
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം വന്‍ വിജയമായി മാറിക്കഴിഞ്ഞു. ഈ ഫാമിലി ബ്ലോക്ക് ബസ്റ്റര്‍ 145 തിയേറ്ററുകളില്‍ ആയിരുന്നു പ്രദര്‍ശനം ആരംഭിച്ചത്. അന്നുമുതല്‍ സിനിമയ്ക്ക് നേട്ടങ്ങളുടെ കഥ മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. നാലാം വാരത്തിലേക്ക് മാളികപ്പുറം. 145ല്‍ നിന്ന് 230 അധികം തിയേറ്ററുകളിലേക്ക് സിനിമയുടെ പ്രദര്‍ശനം വര്‍ദ്ധിപ്പിച്ചു.
 
കുടുംബ പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ മാളികപ്പുറത്തിനായി. ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയ്ക്ക് പ്രതീക്ഷ നല്‍കുന്ന കാഴ്ചയായിരുന്നു അത്.
 
'145 തിയേറ്ററില്‍ തുടങ്ങിയ യാത്ര ഇന്ന് മുതല്‍ കേരളത്തിലെ 230 അധികം തിയേറ്ററുകളിലേക്ക്.
ഇത് പ്രേക്ഷകര്‍ തന്ന വിജയം. കേരളം മനസ്സ് നിറഞ്ഞു നല്‍കിയ അമൂല്യ വിജയം.'-ഉണ്ണി മുകുന്ദന്‍ കുറിച്ചു. 'മാളികപ്പുറം' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 40 കോടി കളക്ഷന്‍ സ്വന്തമാക്കി. 3.5 കോടി ബജറ്റില്‍ ആണ് സിനിമ നിര്‍മ്മിച്ചത്.
 
നിര്‍മ്മാതാക്കളുടെ തിയേറ്റര്‍ വിഹിതത്തില്‍ നിന്നു തന്നെ ലാഭത്തിലെത്തിയ മാളികപ്പുറം ഒ.ടി.ടി സാറ്റലൈറ്റ് അവകാശങ്ങള്‍ കൂടി വിറ്റുപോകുമ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയ നേട്ടം ഉണ്ടാകുമെന്നാണ് ട്രൈഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
 
ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം' ഡിസംബര്‍ 30 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'രാജകുമാരന്‍ എത്തി';തിരക്കഥാകൃത്ത് രതീഷ് രവി അച്ഛനായി