നെപ്പോട്ടിസം കാരണം തനിക്ക് സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടി രാകുല്‍ പ്രീത് സിംഗ്. രണ്‍വീര്‍ പോഡ്കാസ്റ്റിലാണ് രാകുല്‍ ഇക്കാര്യം പറഞ്ഞത്. നെപ്പോട്ടിസം യഥാര്‍ത്തമാണെന്നും ആളുകള്‍ അത് എത്ര നേരത്തെ അംഗീകരിക്കുന്നുവോ അത്രയും നല്ലതാണെന്നും രാകുല്‍ പ്രീത് പറഞ്ഞു.
നെപ്പോട്ടിസം കാരണം പ്രൊജക്ടുകള്‍ നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിനാണ് രാകുല്‍ മറുപടി പറഞ്ഞത്. തീര്‍ച്ചയായും അതിന്റെ ഫലമായി കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടാകാം. നാളെ എന്റെ കുട്ടികള്‍ക്ക് എന്തെങ്കിലും സഹായം വേണമെങ്കില്‍ അവരെ ഞാന്‍ സഹായിക്കും. എനിക്ക് നേരിട്ട അവസ്ഥ വരാന്‍ സമ്മതിക്കില്ല. അതുപോലെ സ്റ്റാര്‍ കിഡ്‌സിന് എളുപ്പം സിനിമയിലെത്താന്‍ സാധിക്കുന്നുവെങ്കില്‍ അത് അവരുടെ മാതാപിതാക്കള്‍ കഠിനാധ്വാനം ചെയ്തതുകൊണ്ടാണ്. അതിനാല്‍ തന്നെ നെപ്പോട്ടിസം ഒരു പ്രശ്‌നമായി ഞാന്‍ ചിന്തിക്കുന്നില്ല.
അത് സത്യമാണ് എന്ന് മാത്രം. അത് കാരണം എനിക്ക് സിനിമകള്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍ ദുഖമില്ല. ഒരുപക്ഷേ ആ പ്രൊജക്ടുകള്‍ എന്നെ ഉദ്ദേശിച്ചുള്ളതാകില്ല. ആ ദിവസം ചിലപ്പോള്‍ വിഷമം തോന്നും എന്നാല്‍ അത് പിന്നീട് മറക്കും. രാകുല്‍ പ്രീത് സിംഗ് പറഞ്ഞു.