Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായമായാലും ബോട്ടോക്സ് ചെയ്തിട്ടില്ല, ഭർത്താവിന് ഇപ്പോഴും താൻ സെക്സിയാണെന്ന് കരീന കപൂർ

Kareena kapoor

അഭിറാം മനോഹർ

, വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (18:01 IST)
കൂടുതല്‍ ചെറുപ്പം തോന്നിക്കാനായി ബോട്ടോക്‌സോ സൗന്ദര്യ വര്‍ധക വസ്തുക്കളോ താന്‍ ഉപയോഗിക്കാറില്ലെന്ന് ബോളിവുഡ് താരം കരീന കപൂര്‍. ഒരു അഭിമുഖത്തിനിടെയാണ് തന്റെ പ്രായത്തെ പറ്റിയും നിലവില്‍ ചെയ്യുന്ന കഥാപാത്രങ്ങളെ പറ്റിയുമെല്ലാം താരം മനസ്സ് തുറന്നത്. 44 വയസായെങ്കിലും തന്റെ ഭര്‍ത്താവിന് താന്‍ ഇപ്പോഴും സെക്‌സിയാണെന്ന് കരീന പറഞ്ഞു.
 
എന്റെ കഴിവിലും അര്‍പ്പണബോധത്തിലും എനിക്ക് സ്വയം വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് കരിയറില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ഞാന്‍ എന്നെ തന്നെ സ്വയം പരിപാലിച്ചു. ഫിറ്റായി. എന്റെ ഏറ്റവും മികച്ച പതിപ്പായി ഇരിക്കാന്‍ ഞാന്‍ ശ്രമിച്ചു. സ്വയം പരിപാലിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം നല്ല നിമിഷങ്ങള്‍ ചിലവഴിക്കുക.സെഫിനൊപ്പം കുക്കിങ്ങ് ചെയ്യുക. പിന്നെ വര്‍ക്കൗട്ട് ചെയ്യുക.
 
 അല്ലെങ്കില്‍ ഫിറ്റ്‌നസ് കാര്യങ്ങളോ കുടുംബത്തിനൊപ്പമുള്ള സമയമോ എല്ലാം ചേര്‍ന്നതാണ്. ഇവയെലാം മികച്ചതാകണം. പ്രായം സൗന്ദര്യത്തിന്റെ ഭാഗമാണ്. അത് ശരീരത്തിലെ ചുളിവുകളോട് പോരാടുന്നതിനോ ചെറുപ്പമായി കാണാന്‍ ശ്രമിക്കുന്നതിനോ അല്ല. അത് പ്രായത്തെ സ്‌നേഹിക്കുന്നത് കൂടിയാണ്. 44 വയസായെങ്കിലും എനിക്ക് സൗന്ദര്യ വര്‍ധക ചികിത്സയുടെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല. എന്റെ ഭര്‍ത്താവിന് ഇന്നും ഞാന്‍ സെക്‌സിയാണ്. കരീന പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഗോട്ടി'നെ കൈവിട്ട് മലയാളികള്‍; തിയറ്ററുകള്‍ വെട്ടിച്ചുരുക്കി; ഗോകുലം മൂവീസിനു വന്‍ നഷ്ടമോ?