Mallika Sukumaran: 'പെൺകുട്ടികൾ അമ്മയെക്കാൾ സ്ഥാനം അമ്മായിഅമ്മയ്ക്ക് നൽകണം': മല്ലിക സുകുമാരൻ

നിഹാരിക കെ.എസ്
ശനി, 27 സെപ്‌റ്റംബര്‍ 2025 (13:44 IST)
വളരെ പ്രോഗ്രസീവ് ആയ ഒരു സ്ത്രീയായിട്ടായിരുന്നു ഇത്രയും കാലം സോഷ്യൽ മീഡിയ നടി മല്ലിക സുകുമാരനെ കണ്ടിരുന്നത്. മരുമക്കളായ പൂർണിമ ഇന്ദ്രജിത്ത്, സുപ്രിയ പൃഥ്വിരാജ് എന്നിവരുമായുള്ള അടുപ്പത്തെ കുറിച്ചൊക്കെ ചോദ്യങ്ങൾ വരുമ്പോൾ, തനിക്ക് തനിച്ച് താമസിക്കാനാണിഷ്ടമെന്നും മക്കളുടെയും മരുമക്കളുടെയും ജീവിതത്തിൽ കടിച്ചുതൂങ്ങി നിൽക്കാൻ താല്പര്യമില്ലെന്നുമൊക്കെ മല്ലിക പറഞ്ഞിരുന്നു. 
 
ഇന്നത്തെ കാലത്തെ അമ്മായിഅമ്മമാർ മല്ലികയെ കണ്ട് പഠിക്കണമെന്നൊക്കെ കമന്റുകൾ വന്നിരുന്നു. എന്നാൽ, പുതിയ അഭിമുഖത്തിൽ മല്ലിക പറഞ്ഞ കാര്യങ്ങൾ നടിയുടെ മുൻപ്രസ്താവനകളെ മുഴുവൻ അപ്രസക്തമാക്കുന്നതാണ്. പെൺകുട്ടികൾ വിചാരിക്കേണ്ട ഒരു കാര്യമെന്താണെന്ന് വെച്ചാൽ അവരുടെ അമ്മയെക്കാൾ അവർ സ്ഥാനം കൊടുക്കേണ്ടത് ഭർത്താവിന്റെ അമ്മയ്ക്കാണ് എന്നാണ് മല്ലിക പറഞ്ഞത്. 
 
നടിയുടെ പുതിയ അഭിമുഖത്തിന്റെ വീഡിയോ വൈറലായതോടെ പ്രോ​ഗ്രസീവ് അമ്മായിയമ്മ എന്നുള്ള ടാ​ഗ് മല്ലികയിൽ നിന്നും എടുത്ത് മാറ്റിയിരിക്കുകയാണ് പ്രേക്ഷകർ. ഒപ്പം വിമർശനവും ഉയരുന്നുണ്ട്. പെൺകുട്ടികൾ വിവാഹം കഴിഞ്ഞാൽ അമ്മയെക്കാൾ സ്ഥാനം അമ്മായിയമ്മയ്ക്ക് കൊടുക്കണമെന്നാണ് മല്ലിക പറഞ്ഞത്. വീഡിയോ വൈറലായതോടെ നടിയെ വിമർശിച്ച് കമന്റുകൾ നിറഞ്ഞു.
 
'പെൺകുട്ടികൾ കുറച്ച് കൂടി വിചാരിക്കേണ്ട ഒരു കാര്യമെന്താണെന്ന് വെച്ചാൽ അവരുടെ അമ്മയെക്കാൾ അവർ സ്ഥാനം കൊടുക്കേണ്ടത് ഭർത്താവിന്റെ അമ്മയ്ക്കാണ്. ഞങ്ങൾ ആരും കല്യാണം ആലോചിച്ച് അങ്ങോട്ട് പോയതല്ലല്ലോ. ഞാൻ എന്റെ മക്കളുടെ കാര്യമല്ല പറഞ്ഞത്. എന്റെ അമ്മായിയമ്മ വഴക്ക് പറഞ്ഞപ്പോൾ ചേട്ടന് ദേഷ്യമായിപ്പോയി എന്നൊക്കെ ചില​ർ പറയാറുണ്ട്. 
 
അമ്മായിയമ്മയ്ക്ക് സ്വന്തം മകനെ ഉപദേശിക്കാം അതിനുള്ള അവകാശവും അധികാരവും ദൈവം കൊടുത്തിട്ടുണ്ട്. അത് പറയുമ്പോൾ ആൺകുട്ടികൾ മൂഡോഫായിരിക്കും എന്തെങ്കിലും പറഞ്ഞെന്ന് ഇരിക്കും. അത് വലിയ ഇഷ്യുവാക്കിയത് അമ്മായിയമ്മയാണെന്ന് പറഞ്ഞ് നടക്കുന്ന പെൺപിള്ളാരെ കണ്ടിട്ടുണ്ട്. അവർ അമ്മായിയമ്മയാകുമ്പോൾ പഠിച്ചോളും. അത്രേയയുള്ളു അതിനുള്ള ഉത്തരം', മല്ലിക സുകുമാരൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments