Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

റെക്കോര്‍ഡുകള്‍ ചതച്ചരച്ച് അബ്രഹാമിന്‍റെ സന്തതികള്‍‍; മമ്മൂട്ടിച്ചിത്രം ചരിത്രം തിരുത്തിയെഴുതുന്നു

മമ്മൂട്ടി
, വ്യാഴം, 2 ഓഗസ്റ്റ് 2018 (14:46 IST)
ആരോപണപ്രത്യാരോപണങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോഴും കുതിച്ചുപായുകയാണ് അബ്രഹാമിന്‍റെ സന്തതികള്‍. കളക്ഷനില്‍ മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത അത്ഭുതകരമായ നേട്ടമാണ് ഈ മമ്മൂട്ടിച്ചിത്രം നേടുന്നത്. ഉടന്‍ തന്നെ സിനിമ 100 കോടി കളക്ഷനിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കുടുംബപ്രേക്ഷകരാണ് അബ്രഹാമിന്‍റെ സന്തതികളുടെ ശക്തി. ‘ദൃശ്യം’ സിനിമയ്ക്ക് തള്ളിക്കയറിയതുപോലെയാണ് കുടുംബങ്ങള്‍ അബ്രഹാമിന്‍റെ സന്തതികള്‍ കളിക്കുന്ന തിയേറ്ററുകളിലേക്ക് ഇരമ്പിയെത്തുന്നത്. കുടുംബബന്ധങ്ങളുടെ ഇമോഷനുകളിലാണ് ദൃശ്യത്തിലെ ജോര്‍ജുകുട്ടിയെപ്പോലെ ഈ സിനിമയിലെ ഡെറിക് ഏബ്രഹാമും പെട്ടുപോകുന്നത്. 
 
മമ്മൂട്ടി അവതരിപ്പിക്കുന്ന ഡെറിക് മലയാളി യൂത്തിന്‍റെ സ്റ്റൈല്‍ ഐക്കണായി മാറിക്കഴിഞ്ഞു. ഡെറിക്കിനെപ്പോലെ സ്റ്റൈലന്‍ കാഷ്വല്‍ ഷര്‍ട്ടും ജീന്‍സും ഷൂവും ധരിച്ച് യുവാക്കള്‍ തിയേറ്ററുകളിലെത്തുകയാണ്.
 
കുടുംബപ്രേക്ഷകരുടെ തിരക്ക് പരിഗണിച്ച് മേജര്‍ സെന്‍ററുകളിലെല്ലാം ഷോകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റി ആലോചന നടക്കുന്നുണ്ട്. ടിക്കറ്റ് കിട്ടാതെ മടങ്ങിപ്പോകുന്നത് ആയിരങ്ങളാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ സ്പെഷ്യല്‍ ഷോകള്‍ മിക്ക സെന്‍ററുകള്‍ക്കും ആവശ്യമായി വരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടാസംഘത്തെ പോലെ, ഇതൊന്നും മമ്മൂട്ടിയും മോഹന്‍ലാലും പ്രോത്സാഹിപ്പിക്കരുത്’; ഇന്ദ്രന്‍സ്