Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദൃശ്യം പോലെ അബ്രഹാമിന്‍റെ സന്തതികളും മമ്മൂട്ടി വേണ്ടെന്നുവച്ചിരുന്നെങ്കില്‍... !

ദൃശ്യം പോലെ അബ്രഹാമിന്‍റെ സന്തതികളും മമ്മൂട്ടി വേണ്ടെന്നുവച്ചിരുന്നെങ്കില്‍... !
, ബുധന്‍, 1 ഓഗസ്റ്റ് 2018 (19:50 IST)
ദൃശ്യം ജീത്തു ജോസഫ് ആദ്യം ആലോചിച്ചത് മമ്മൂട്ടിയെ നായകസ്ഥാനത്തുനിര്‍ത്തിയാണ്. രാജാവിന്‍റെ മകനും ഏകലവ്യനും മെമ്മറീസുമെല്ലാം അതിന്‍റെ സ്രഷ്ടാക്കള്‍ മമ്മൂട്ടിയെ മനസില്‍ കണ്ട് എഴുതിയ തിരക്കഥകളാണ്. ആ സിനിമകളൊന്നും മമ്മൂട്ടി സ്വീകരിച്ചില്ല. അതൊക്കെ അദ്ദേഹത്തിന്‍റെ കരിയറിലെ വലിയ നഷ്ടങ്ങളുമാണ്. ഒന്നാലോചിച്ചുനോക്കൂ, അബ്രഹാമിന്‍റെ സന്തതികള്‍ എന്ന എക്കാലത്തെയും വലിയ ഹിറ്റിനെയും മമ്മൂട്ടി അങ്ങനെ കൈവിട്ടിരുന്നെങ്കില്‍ !
 
ഇപ്പോള്‍ ഡെറിക് ഏബ്രഹാം തരംഗമാണ് എങ്ങും. മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പണം‌വാരിപ്പടമായി ഷാജി പാടൂര്‍ സംവിധാനം ചെയ്ത ഈ മമ്മൂട്ടിച്ചിത്രം മാറിയിരിക്കുകയാണ്. കളക്ഷന്‍ 80 കോടിയും കടന്ന് കുതിക്കുമ്പോള്‍ ഈ സിനിമയിലെ ഡെറിക് ഏബ്രഹാം എന്ന കഥാപാത്രമായി മമ്മൂട്ടിയല്ലായിരുന്നെങ്കില്‍ എന്നൊന്ന് ആലോചിച്ച് നോക്കൂ.
 
ഒരു സാധാരണ പൊലീസ് കഥയെന്ന രീതിയിലാണ് മമ്മൂട്ടി ആദ്യം ഈ കഥ കേട്ടത്. എന്നാല്‍ കഥയിലെ ഇമോഷനും ബന്ധങ്ങളിലെ വൈകാരികതയുമെല്ലാം പെട്ടെന്ന് തിരിച്ചറിയാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞു. എന്നാല്‍ വെറുമൊരു പൊലീസ് കഥ മാത്രമായി മമ്മൂട്ടി ഈ സിനിമ തള്ളിക്കളഞ്ഞിരുന്നെങ്കില്‍ എത്ര വലിയ നഷ്ടമാകുമായിരുന്നു! മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രമായി അബ്രഹാമിന്‍റെ സന്തതികള്‍ മാറിയത് അതില്‍ മമ്മൂട്ടി അഭിനയിച്ചതുകൊണ്ടുമാത്രമാണെന്ന് ആര്‍ക്കാണ് അറിയാത്തത്?
 
മമ്മൂട്ടി ആയിരുന്നില്ല താരമെങ്കില്‍ അബ്രഹാമിന്‍റെ സന്തതികള്‍ക്ക് ഇത്രയും വലിയ ബിസിനസ് നടക്കുമായിരുന്നില്ല. ഇന്ത്യയെങ്ങും ഇത്രവലിയ ആഘോഷവിജയമായി ഇത് മാറുമായിരുന്നില്ല.
 
100 കോടി ക്ലബിലേക്ക് മലയാളത്തിന്‍റെ രണ്ടാമത്തെ സംഭാവനയായി ഈ സിനിമ മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അത് ഇനി എത്രദിവസത്തിനുള്ളില്‍ സംഭവിക്കുമെന്ന് മാത്രമാണ് അറിയാനുള്ളത്. എല്ലാ ട്രേഡ് അനലിസ്റ്റുകളെയും അമ്പരപ്പിച്ച ഈ വിജയത്തിന് ഒരുകാരണമേയുള്ളൂ. അത് മമ്മൂട്ടി എന്ന മെഗാസ്റ്റാര്‍ മാത്രമാണ്!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിറ്റ്‌ലര്‍ മാധവന്‍‌കുട്ടിയും പെങ്ങന്‍‌മാരും വീണ്ടും വരുന്നു!