Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയും മോഹൻലാലും എൻ്റെ സിനിമകളെ ഒതുക്കാൻ ശ്രമിച്ചു, ഏറ്റവും പരിശ്രമിച്ചത് മമ്മൂട്ടി: ഷക്കീല

Webdunia
വ്യാഴം, 23 മാര്‍ച്ച് 2023 (20:13 IST)
ഒരു കാലത്ത് മലയാള സിനിമകളൊന്നും തിയേറ്ററുകളിൽ വലിയ വിജയങ്ങൾ സൃഷ്ടിക്കാതിരുന്ന കാലഘട്ടത്തിൽ സിനിമ വ്യവസായത്തെ താങ്ങിനിർത്തിയത് സോഫ്റ്റ് പോൺ സിനിമകളായിരുന്നു.ഷക്കീല ചിത്രങ്ങളിലൂടെ തുടക്കമായ ഈ തരംഗത്തിൽ നിരവധി ബി ഗ്രേഡ് നായികമാർ കടന്നുവന്നിരുന്നു. ഈ കാലഘട്ടത്തിൽ തൻ്റെ സിനിമകളെ ഒതുക്കാൻ മോഹൻലാലും മമ്മൂട്ടിയും ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഷക്കീല.
 
 ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ തുറന്ന് പറച്ചിൽ. തൻ്റെ സിനിമകൾ കേരളത്തിൽ പ്രദർശിപ്പിക്കാതിരിക്കാൻ ഏറ്റവും സ്വാധീനം ചെലുത്തിയത് മമ്മൂട്ടിയാണെന്നും താരം പറഞ്ഞു. 2001ലാണ് ഞാൻ ഇനി മുതൽ സോഫ്റ്റ് പോൺ ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചത്. കേരളത്തിൽ ഞാൻ അഭിനയിച്ച ഭാഗങ്ങൾ ബോഡി ഡബിൾ ചെയ്ത് പ്രദർശിപ്പിച്ചിരുന്നു. സെൻസറിംഗ് ചെയ്ത ശേഷമാണ് എൻ്റെ സിനിമകൾ ഇത്തരത്തിൽ എഡിറ്റ് ചെയ്തിരുന്നത്.
 
അതെനിക്ക് മനസിലായപ്പോൾ എന്ന വളരെ മോശമായി കാണിക്കുന്നതായി എനിക്ക് ഫീൽ ചെയ്തു. എന്നെ ഇത്രമാത്രം ഇവർ ചതിച്ചല്ലോ എന്ന ചിന്ത വന്നു. ഞാൻ തന്നെ പ്രസ് മീറ്റ് വിളിച്ച് ഇനി  സോഫ്റ്റ് പോൺ സിനിമകളിൽ അഭിനയിക്കില്ലെന്ന് പറഞ്ഞു. 21 പടങ്ങളുടെ അഡ്വാൻസ് തിരികെകൊടുത്തു. മമ്മൂട്ടി മോഹൻലാൽ സിനിമകൾക്ക് എൻ്റെ സിനിമകൾ കോമ്പിറ്റീഷനായി വന്നുവന്നെതും ബാൻ ചെയ്യണമെന്നുള്ള തലത്തിലേക്ക് അത് മാറിയെന്നതും ശരിയാണ്. ബാൻ ചെയ്യണമെന്ന് അവർ പറഞ്ഞില്ല. പക്ഷേ മമ്മൂക്കയാണ് എൻ്റെ സിനിമകൾക്കെതിരെ കൂടുതലായി പ്രവർത്തിച്ചിട്ടുള്ളതെന്ന് കേട്ടിട്ടുണ്ട്.
 
എന്നാൽ എനിക്ക് അദ്ദേഹത്തോട് ദേഷ്യമില്ല. മാത്രമല്ല തിയേറ്ററുകൾ പൂട്ടാൻ പോകുന്ന സമയത്ത് സിനിമയെ കൈപ്പിടിച്ച് ഉയർത്തിയത് ഞാനാണെന്ന് അദ്ദേഹം പലരോടും പറഞ്ഞിട്ടുണ്ട്.എൻ്റെ സിനിമകൾക്കെതിരെ അവർ പ്രവർത്തിച്ചെങ്കിൽ തെറ്റ് പറയാനാവില്ല. അവർ 4 കോടി മുടക്കുന്ന സിനിമ ഞങ്ങളുടെ 15 ലക്ഷം രൂപയുടെ സിനിമ കാരണം ഫ്ളോപ്പ് ആവുകയായിരുന്നു. ഷക്കീല പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനെ പറ്റിക്കാന്‍ പോയി പണി കിട്ടി അമേരിക്ക; രണ്ട് ബി-2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

പത്തു ദിവസത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല

കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി വേണ്ട; ബിന്ദുവിന്റെ കുടുംബം

Nipah Virus: മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇതൊക്കെ

Rahul Mamkootathil: 'നിപ വന്നവരെല്ലാം മരിച്ചു'; കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍, പ്രതിഷേധം (വീഡിയോ)

അടുത്ത ലേഖനം
Show comments