Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty as Moothon in Lokah: ലോകഃ യൂണിവേഴ്‌സിന്റെ ഉടയോന്‍ ആകാന്‍ മമ്മൂട്ടി; ട്വിസ്റ്റ് പൊട്ടിച്ച് ദുല്‍ഖര്‍

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ ദുല്‍ഖര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്

Mammootty as Moothon in Lokah, Mammootty, Lokah, Mammootty in Lokah 2 Moothon, Lokah Second Part, Moothon Mammootty, ലോക, ചന്ദ്ര, മമ്മൂട്ടി ലോകയില്‍, മമ്മൂട്ടി മൂത്തോന്‍

രേണുക വേണു

, തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2025 (11:10 IST)
Mammootty and Dulquer Salmaan

Mammootty as Moothon in Lokah: 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' 200 കോടിയിലേക്ക് കുതിക്കുകയാണ്. അതിനിടെയാണ് ചിത്രത്തിലെ വലിയൊരു ട്വിസ്റ്റ് പുറത്തുവിട്ട് നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാന്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ലോകഃ യൂണിവേഴ്‌സിലെ മൂത്തോന്‍ മമ്മൂട്ടിയാണ് ! 
 
'ചന്ദ്ര' കണ്ടവര്‍ക്ക് മൂത്തോന്‍ ആരെന്ന് സൂചന ലഭിക്കാന്‍ ആ കഥാപാത്രം പറയുന്ന ഒരൊറ്റ ഡയലോഗ് മാത്രം മതിയായിരുന്നു. എങ്കിലും അത് മമ്മൂട്ടി തന്നെയെന്ന് ലോകഃ ടീം ഔദ്യോഗികമായി പുറത്തുവിടുന്നത് ആദ്യമായാണ്. അതും ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ഈ ട്വിസ്റ്റ് പൊട്ടിച്ചതോടെ ആരാധകരും വന്‍ ആവേശത്തില്‍. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ ദുല്‍ഖര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്രയില്‍ മൂത്തോന്‍ എന്ന കഥാപാത്രത്തെ റിവീല്‍ ചെയ്തിട്ടില്ല. അധികാരദണ്ഡുമായി ഒരാള്‍ ഇരിക്കുന്നത് മാത്രമാണ് കാണിക്കുന്നത്. ഒരു ഡയലോഗ് മാത്രമാണ് ഈ കഥാപാത്രത്തിനു ചന്ദ്രയില്‍ ഉള്ളത്. ചന്ദ്ര അടക്കമുള്ള കുലത്തിന്റെ നേതാവ് എന്ന നിലയിലാണ് ചിത്രത്തില്‍ മൂത്തോനെ അവതരിപ്പിച്ചിരിക്കുന്നത്. 


മൂത്തോന്‍ മമ്മൂട്ടിയാണെന്ന് വെളിപ്പെട്ടതോടെ ഇനി രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ടൊവിനോ തോമസ് ആയിരിക്കും ചാപ്റ്റര്‍ 2 ല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. ദുല്‍ഖര്‍ സല്‍മാനൊപ്പം മമ്മൂട്ടിയും രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന ആദ്യ ചിത്രമായിരിക്കും ലോകഃ ചാപ്റ്റര്‍ 2. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dhyan Sreenivasan: 'വീട്ടിൽ കൂടലിന് വിളിച്ചില്ല, ചേട്ടന്റെ കല്യാണത്തിന് പോലും വിളിച്ചില്ല': വീട്ടിൽ കയറ്റില്ലായിരുന്നുവെന്ന് ധ്യാൻ ശ്രീനിവാസൻ