Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയും സൗബിനും ഒന്നിക്കുന്നു, ചിത്രം നെറ്റ്ഫ്ലിക്‍സിന് ?

മമ്മൂട്ടിയും സൗബിനും ഒന്നിക്കുന്നു, ചിത്രം നെറ്റ്ഫ്ലിക്‍സിന് ?

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 ജനുവരി 2021 (19:29 IST)
മമ്മൂട്ടിയും അമൽ നീരദും ഒരു നെറ്റ്ഫ്ലിക്സ് ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് പുതിയ റിപ്പോർട്ട്. നടൻ സൗബിനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
 
‘ബിഗ് ബി’യുടെ തുടർച്ച 'ബിലാൽ' ഷൂട്ടിങ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. കഴിഞ്ഞ വർഷം മാർച്ചിൽ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ ലോക്ക് ഡൗണിന് ശേഷം ഒരു മമ്മൂട്ടി ചിത്രം പോലും ആരംഭിച്ചിട്ടില്ല. ദ പ്രീസ്റ്റ് ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയാക്കിയെങ്കിലും മമ്മൂട്ടിയുടെ ഭാഗങ്ങൾ നേരത്തെതന്നെ ചിത്രീകരിച്ചിരുന്നു. മഞ്ജുവാര്യരും ഒരു പ്രധാനവേഷത്തിലെത്തുന്ന ഈ ചിത്രം അടുത്തു തന്നെ റിലീസ് ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണവ് മോഹൻലാല്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല!