മമ്മൂക്കയ്ക്ക് ചെറിയ ആരോഗ്യ പ്രശ്നം ഉണ്ട്, ട്രീറ്റ്മെന്റിലാണ്; ദിവസവും വിളിക്കുമെന്ന് ജോൺ ബ്രിട്ടാസ്

മമ്മൂട്ടി ഓകെ ആണെന്നും അദ്ദേഹവുമായി ദിവസവും സംസാരിക്കാറുണ്ടെന്നും പറയുകയാണ് ജോൺ ബ്രിട്ടാസ്.

നിഹാരിക കെ.എസ്
വ്യാഴം, 19 ജൂണ്‍ 2025 (11:28 IST)
നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത്തിൽ പലതും അഭ്യൂഹങ്ങൾ മാത്രമായിരുന്നു. ഇപ്പോഴിതാ, മമ്മൂട്ടിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വ്യക്തമാക്കുകയാണ് രാജ്യസഭാ അംഗവും മാധ്യമ പ്രവർത്തകനുമായ ജോൺ ബ്രിട്ടാസ്. നടൻ മമ്മൂട്ടിയുമായി അടുത്ത സൗഹൃദം പങ്കുവെക്കുന്ന വ്യക്തിയാണ് അദ്ദേഹം. മമ്മൂട്ടി ഓകെ ആണെന്നും അദ്ദേഹവുമായി ദിവസവും സംസാരിക്കാറുണ്ടെന്നും പറയുകയാണ് ജോൺ ബ്രിട്ടാസ്. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
 
'മമ്മൂട്ടിക്ക് ചെറിയ ആരോഗ്യ പ്രശ്നം ഉണ്ട്. അദ്ദേഹം ട്രീറ്റ്മെന്റിലാണ്. നമ്മൾ ഒരിക്കലും ഒരാളുടെ വ്യക്തിപരമായ കാര്യത്തിൽ ഇടപെടാറില്ല. അദ്ദേഹം ഓക്കേ ആണ്. കുറച്ചു മുന്നേ വരെ സംസാരിച്ചതേയുള്ളൂ. ഇപ്പോൾ കുറച്ചായി എല്ലാ ദിവസവും എല്ലാ കാര്യങ്ങളും ഞങ്ങൾ സംസാരിക്കാറുണ്ട്,' ജോൺ ബ്രിട്ടാസ് പറഞ്ഞു.
 
അതേസമയം, മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം കളങ്കാവൽ ആണ്. ജിതിൻ ജെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നെഗറ്റീവ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. വിനായകൻ ആണ് നായകൻ. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് നാല് അവയവങ്ങള്‍

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

അടുത്ത ലേഖനം
Show comments