അജയ് വാസുദേവിന് വീണ്ടും ഡേറ്റ് നല്‍കി മമ്മൂട്ടി; ഒരു ഫാമിലി ത്രില്ലര്‍ ജനിക്കുന്നു!

തിങ്കള്‍, 1 ഏപ്രില്‍ 2019 (16:41 IST)
വൈശാഖിന്‍റെ അതേ ഗണത്തില്‍ പെടുത്താം അജയ് വാസുദേവിനെ. വൈശാഖ് ചെയ്യുന്ന അതേ രീതിയിലുള്ള മാസ് മസാല സിനിമകളോടാണ് അജയ് വാസുദേവിനും പ്രിയം. എന്നാല്‍ വമ്പന്‍ വിജയങ്ങളുടെ എണ്ണത്തില്‍ വൈശാഖിന്‍റെയത്ര വരില്ല അജയ്.
 
അജയ് വാസുദേവിന് മമ്മൂട്ടി വീണ്ടും ഡേറ്റ് നല്‍കി എന്നതാണ് പുതിയ വാര്‍ത്ത. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. നവാഗതരായ ഇരട്ട തിരക്കഥാകൃത്തുക്കളെയാണ് ഈ സിനിമയില്‍ മമ്മൂട്ടി പരീക്ഷിക്കുന്നത്.
 
ഒരു ഫാമിലി ത്രില്ലര്‍ ആയിരിക്കും ഈ സിനിമയെന്നാണ് ആദ്യ വിവരം. എന്നാല്‍ ധാരാളം നര്‍മമുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരിക്കും. റായ് ലക്ഷ്മി നായികയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
അജയ് വാസുദേവ് സംവിധാനം ചെയ്ത രാജാധിരാജ, മാസ്റ്റര്‍‌പീസ് എന്നീ മമ്മൂട്ടിച്ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘ബിജു മേനോൻ ഈ സെറ്റിന്റെ ഐശ്വര്യം‘, സെറ്റിൽ ബിജു മേനോൻ പാടുന്ന വീഡിയോ പങ്കുവച്ച് ലാൽജോസ്