വലിയ ഇടവേളയ്ക്ക് ശേഷം സംവിധാനരംഗത്തേക്ക് ഫാസില്‍ തിരിച്ചുവരുന്നു. സംവിധായകന്‍ സിദ്ദിക്ക് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷനും കോമഡിക്കും പ്രാധാന്യമുള്ള സിനിമ രണ്ട് കുടുംബങ്ങളുടെ സ്നേഹബന്ധത്തിന്‍റെ കഥയാണെന്നാണ് സൂചന.
ലൂസിഫര്‍, കുഞ്ഞാലി മരക്കാര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞ ഫാസില്‍ തല്‍ക്കാലം അഭിനയത്തിനുള്ള ഓഫറുകളെല്ലാം മാറ്റിവയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എന്നാണ് മമ്മൂട്ടിച്ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കുക എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.
മറക്കില്ലൊരിക്കലും, ഈറ്റില്ലം, പൂവിന് പുതിയ പൂന്തെന്നല്‍, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, പപ്പയുടെ സ്വന്തം അപ്പൂസ്, കിളിപ്പേച്ച് കേട്ക്കവാ, ഹരികൃഷ്ണന്‍സ്, കൈയെത്തും ദൂരത്ത് എന്നിവയാണ് ഫാസിലും മമ്മൂട്ടിയും ഒരുമിച്ച സിനിമകള്‍.