Select Your Language

Notifications

webdunia
webdunia
webdunia
webdunia

State Award: ഇനിയും കാത്തിരിക്കണം; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെയുണ്ടാകില്ല

നവംബർ 3ന് തൃശൂരിൽ വെച്ച് അവാർഡ് പ്രഖ്യാപിക്കും എന്നാണ് വിവരം.

State Film Awards

നിഹാരിക കെ.എസ്

, വെള്ളി, 31 ഒക്‌ടോബര്‍ 2025 (17:59 IST)
തിരുവനന്തപുരം: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റി വച്ചു. നേരത്തെ നവംബർ ഒന്നിന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നിലവിൽ ജൂറി ചെയർമാൻ്റെ അസൗകര്യം പരിഗണിച്ചാണ് തീയതി മാറ്റിയിരിക്കുന്നത്. നവംബർ 3ന് തൃശൂരിൽ വെച്ച് അവാർഡ് പ്രഖ്യാപിക്കും എന്നാണ് വിവരം.
 
പുരസ്കാരത്തിലെ മികച്ച നടന്മാർക്കുള്ള അവസാന റൗണ്ടിൽ മമ്മൂട്ടിയും ആസിഫ് അലിയും ആണെന്നാണ് വിവരം. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായുള്ള പ്രകടനത്തിന് മമ്മൂട്ടി ഒരിക്കൽ കൂടി സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുമോയെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. കിഷ്‌കിന്ധ കാണ്ഡം, ലെവൽ ക്രോസ്സ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ആസിഫ് അലി മമ്മൂട്ടിക്കൊപ്പം കട്ടയ്ക്ക് കൂടെയുള്ളത്.  
 
കഴിഞ്ഞ രണ്ട് വർഷത്തെ സംസ്ഥാന പുരസ്കാരങ്ങളിലും അവസാന റൗണ്ടിൽ മമ്മൂട്ടി ഉണ്ടായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. കഴിഞ്ഞ വർഷത്തെ 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലും മികച്ച നടനുള്ള കാറ്റഗറിയിൽ മമ്മൂട്ടി മത്സരിച്ചിരുന്നു. അതിന് മുൻപത്തെ 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലും മികച്ച നടനായത് മമ്മൂട്ടി ആയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Nikhila Vimal: 'നിന്റെ അച്ഛൻ നക്‌സൽ അല്ലേ, അയാൾ മരിച്ചത് നന്നായെന്നു പറഞ്ഞു': സൈബർ ആക്രമണത്തെ കുറിച്ച് നിഖില വിമൽ