Mammootty - Mohanlal - Mahesh Narayanan Movie Teaser: ട്വന്റി 20 ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ടീസര്‍ കാണാം (Video)
ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും ഈ ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
Mammootty - Mohanlal - Mahesh Narayanan Movie Teaser
Mammootty - Mohanlal - Mahesh Narayanan Movie Teaser: ട്വന്റി 20 ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു 'പാട്രിയട്ട്' (PATRIOT) എന്നാണ് പേരിട്ടിരിക്കുന്നത്.
ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും ഈ ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ ദിവസങ്ങളില്‍ ഷൂട്ടിങ്ങിന്റെ ഭാഗമായ മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. മോഹന്‍ലാലിന്റേതും നിര്‍ണായക വേഷമാണെന്നാണ് റിപ്പോര്‍ട്ട്. ആന്റോ ജോസഫാണ് നിര്‍മാണം.
ഹൈദരബാദിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. അതിനുശേഷം യുകെയില്‍ ഷൂട്ടിങ് നടക്കും. ഈ വര്‍ഷം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കാനും 2026 വിഷുവിനു റിലീസ് ചെയ്യാനുമാണ് തീരുമാനം.