Select Your Language

Notifications

webdunia
webdunia
webdunia
webdunia

' ഡാന്‍സൊന്നും എന്നെക്കൊണ്ട് പറ്റില്ല, അത് ലാല്‍ ചെയ്യും'; കലാമാസ്റ്ററോടു മമ്മൂട്ടി പറഞ്ഞു

ഈ പാട്ട് രംഗത്തില്‍ താന്‍ വെറുതെ നടക്കുകയേ ഉള്ളൂവെന്നാണ് മമ്മൂട്ടി ആദ്യം തീരുമാനിച്ചത്

Mammootty, Mohanlal, Mammootty Dance in Harikrishnans, Mammootty Dancing in Harikrishnans, മമ്മൂട്ടി, മോഹന്‍ലാല്‍, മമ്മൂട്ടി ഡാന്‍സ്, മമ്മൂട്ടി മോഹന്‍ലാല്‍ ഹരികൃഷ്ണന്‍സ്‌

രേണുക വേണു

, ശനി, 26 ജൂലൈ 2025 (14:51 IST)
Mammootty and Mohanlal

ഫാസില്‍ സംവിധാനം ചെയ്ത് 1998 ല്‍ റിലീസ് ചെയ്ത സിനിമയാണ് ഹരികൃഷ്ണന്‍സ്. മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തിയറ്ററുകളില്‍ വന്‍ വിജയമായിരുന്നു. ഹരികൃഷ്ണന്‍സിനെ 'പൊന്നേ പൊന്നമ്പിളി' എന്ന പാട്ട് രംഗത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് ഡാന്‍സ് കളിക്കുന്നുണ്ട്. ഡാന്‍സിന്റെ കാര്യത്തില്‍ മമ്മൂട്ടിയേക്കാള്‍ ഒരുപടി മുന്നിലുള്ള ലാല്‍ മൊത്തത്തില്‍ തകര്‍ത്താടുകയാണ്. മമ്മൂട്ടിയാകട്ടെ ചില രംഗങ്ങളില്‍ മാത്രം ഡാന്‍സ് കളിക്കുന്നതും കാണാം. 
 
ഈ പാട്ട് രംഗത്തില്‍ താന്‍ വെറുതെ നടക്കുകയേ ഉള്ളൂവെന്നാണ് മമ്മൂട്ടി ആദ്യം തീരുമാനിച്ചത്. പിന്നീടാണ് കൊറിയോഗ്രഫര്‍ കലാമാസ്റ്ററുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മമ്മൂട്ടിയും ഡാന്‍സ് കളിച്ചത്. ഇതേ കുറിച്ച് ഒരു അഭിമുഖത്തില്‍ കലാമാസ്റ്റര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 
 
' മമ്മൂക്ക വന്നു പറയും 'കലാ എനിക്ക് ഡാന്‍സൊന്നും പറ്റില്ല'. സാധാരണ സ്റ്റെപ്പ് മതിയെന്ന് പറയുമ്പോള്‍ മമ്മൂട്ടി സാറ് പറയും 'മോഹന്‍ലാല്‍ ഭയങ്കര ഡാന്‍സറാണ്. എനിക്ക് ചുമ്മാ നടക്കുന്നത് മതി' എന്ന്. വരില്ലെന്ന് പറഞ്ഞു നിന്നാല്‍ ഒന്നും വരില്ല, നമുക്ക് പറ്റുന്നത് എന്താണോ അത് ചെയ്യാം. അങ്ങനെയാണ് അവസാനം മമ്മൂട്ടി സാറ് സമ്മതിച്ചത്,' കലാമാസ്റ്റര്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shane NIgam: 'സിനിമയിൽ എനിക്ക് സുഹൃത്തുക്കളില്ല': പരാതിയില്ലെന്ന് ഷെയ്ൻ നിഗം