'ഫാലിമി' പോലെ കുഞ്ഞുപടമല്ല; മമ്മൂട്ടിയും നിതീഷ് സഹദേവും ഒന്നിക്കുന്നത് ബിഗ് ബജറ്റ് ചിത്രത്തിനായി, നിര്‍മാണം ആരെന്നോ?
'ഫാലിമി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നിതീഷ് സഹദേവ്
Nithish Sahadev and Mammootty
മമ്മൂട്ടിയും-നിതീഷ് സഹദേവും ഒന്നിക്കുന്ന ചിത്രം ബിഗ് ബജറ്റ് പ്രൊജക്ട്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയായിരിക്കും ചിത്രം നിര്‍മിക്കുക. ഇതൊരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
'ഫാലിമി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നിതീഷ് സഹദേവ്. ബേസില്‍ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിതീഷ് സംവിധാനം ചെയ്ത 'ഫാലിമി' ഒരു കുടുംബചിത്രമായിരുന്നു. നിതീഷിനൊപ്പം അനുരാജ് ഒ.ബി കൂടി ചേര്‍ന്നാണ് മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ. അഗ്നിവേശ് രഞ്ജിത്താണ് പ്രൊജക്ട് ഡിസൈനര്‍.
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ നിതീഷ് സഹദേവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രൊജക്ട് പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും നിതീഷ് സഹദേവ് ചിത്രം ആരംഭിക്കുക. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടായേക്കും.