Mammootty: 'മോനെ നിന്നെ മനസിലായിട്ടുണ്ട് നമുക്ക്'; ശല്യം ചെയ്യുന്ന പയ്യനോടു മമ്മൂട്ടി (വീഡിയോ)
പരിപാടിക്കിടെ സദസില്‍ നിന്ന് ഒരു യുവാവ് പലപ്പോഴും കൂവിവിളിക്കുകയും പരിപാടി അലങ്കോലമാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു
Mammootty: കൈരളി ടിവിയുടെ 25-ാം വാര്‍ഷികം നവംബര്‍ എട്ടിന് അബുദാബിയില്‍ വെച്ച് നടന്നിരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാറും കൈരളി ടിവി ചെയര്‍മാനുമായ മമ്മൂട്ടിയുടെ സാന്നിധ്യം പരിപാടികള്‍ കൂടുതല്‍ വര്‍ണാഭമാക്കി. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ജയറാം, കലാഭവന്‍ ഷാജോണ്‍, ജോജു ജോര്‍ജ്, നിഖില വിമല്‍ തുടങ്ങി വന്‍ താരനിരയാണ് പരിപാടിയില്‍ പങ്കെടുത്തത്.
പരിപാടിക്കിടെ സദസില്‍ നിന്ന് ഒരു യുവാവ് പലപ്പോഴും കൂവിവിളിക്കുകയും പരിപാടി അലങ്കോലമാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടി വേദിയില്‍ നില്‍ക്കുമ്പോഴും ഇത്തരത്തിലൊരു സംഭവമുണ്ടായി. ഇതിനെ മമ്മൂട്ടി ഡീല്‍ ചെയ്ത രീതിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
രമേഷ് പിഷാരടിയും മമ്മൂട്ടിയും സംസാരിക്കുമ്പോഴാണ് സംഭവം. 'മോനെ നീ ഒരുത്തന്‍ ആണല്ലോ ടാ' എന്ന് സദസിലേക്ക് നോക്കി രമേഷ് പിഷാരടി പറയുന്നതു കേള്‍ക്കാം. അതിനുശേഷം മമ്മൂട്ടിയും ഇതില്‍ ഇടപെടുന്നുണ്ട്. 'മോനെ നിന്നെ മനസിലായിട്ടുണ്ട് നമുക്ക്. അതുകൊണ്ട് അധികം ഓളിയിടേണ്ട' എന്നാണ് മമ്മൂട്ടി പറയുന്നത്.