Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്നെ കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ'; മമ്മൂട്ടി നടത്തിയത് റേസിസ്റ്റ് പരാമര്‍ശമെന്ന് സോഷ്യല്‍ മീഡിയ, വിമര്‍ശനം (വീഡിയോ)

മമ്മൂക്ക ചക്കരയാണെന്ന് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞു

'എന്നെ കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ'; മമ്മൂട്ടി നടത്തിയത് റേസിസ്റ്റ് പരാമര്‍ശമെന്ന് സോഷ്യല്‍ മീഡിയ, വിമര്‍ശനം (വീഡിയോ)
, തിങ്കള്‍, 6 ഫെബ്രുവരി 2023 (12:59 IST)
നടന്‍  മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. താരം റേസിസ്റ്റ് പരാമര്‍ശം നടത്തിയെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ ആരോപിച്ചു. ക്രിസ്റ്റഫര്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിനിടെയാണ് മമ്മൂട്ടിയുടെ വിവാദ പരാമര്‍ശം. 
 
മമ്മൂക്ക ചക്കരയാണെന്ന് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഇതിനു മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ,' നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ. കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാല്‍ കരിപ്പെട്ടിയാണ്. അറിയാവോ? ആരെങ്കിലും ഒരാളെ പറ്റി അങ്ങനെ പറയോ..ഞാന്‍ തിരിച്ച് പറഞ്ഞാല്‍ എങ്ങനെയുണ്ടാകും, കരിപ്പെട്ടിയെന്ന്,' മമ്മൂട്ടി പറഞ്ഞു. 
 


ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സിനിമയില്‍ ഇത്രത്തോളം അപ്‌ഡേറ്റ് ആയ മമ്മൂട്ടിക്ക് താന്‍ പറഞ്ഞ വാക്കുകളിലെ പൊളിറ്റിക്കല്‍ കറക്ട്‌നസ് മനസ്സിലായിട്ടില്ലേ എന്നാണ് വിമര്‍ശകരുടെ ചോദ്യം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ചരിത്ര സിനിമയെടുക്കില്ല; പ്രിയദര്‍ശന്‍