മമ്മൂട്ടി ഷൂട്ടിംഗ് തീര്‍ത്ത് സ്ഥലം വിട്ടപ്പോഴാണ് പൃഥ്വിരാജ് എത്തിയത് !

വ്യാഴം, 18 ഏപ്രില്‍ 2019 (15:32 IST)
മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ എപ്പോഴും ഇന്‍ഡസ്ട്രിക്ക് ഗുണം ചെയ്യും. മാസ്റ്റര്‍ ഡയറക്‍ടറായ മണിരത്‌നം പോലും ആ തിരിച്ചറിവിലാണ് സിനിമകള്‍ പ്ലാന്‍ ചെയ്യുന്നത്. മലയാളത്തില്‍ സംവിധായകന്‍ ജോഷി മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളുടെ ശക്തനായ വക്താവാണ്.
 
ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പതിനെട്ടാംപടി’ എന്ന ചിത്രത്തേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഓരോ ദിവസവും ചിത്രത്തേക്കുറിച്ച് പുതിയ സര്‍പ്രൈസുകളാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ മമ്മൂട്ടി ഒരു കാമിയോ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
ജോണ്‍ ഏബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രമായാണ് പതിനെട്ടാം പടിയില്‍ മമ്മൂട്ടി എത്തുക. വളരെ സ്റ്റൈലിഷായ ഒരു വേഷമാണിത്. ഈ സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് വൈറലായിരുന്നു. അതിഥി വേഷമായതിനാല്‍ മമ്മൂട്ടി വളരെ വേഗം തന്നെ താന്‍ ഉള്‍പ്പെടുന്ന ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു.
 
അതിന് ശേഷം ഇപ്പോള്‍ ചിത്രത്തില്‍ പൃഥ്വിരാജ് ജോയിന്‍ ചെയ്തിരിക്കുകയാണ്. പൃഥ്വിക്കും അതിഥിവേഷമാണ് ചിത്രത്തില്‍. കൂടുതല്‍ താരങ്ങള്‍ വരും ദിവസങ്ങളില്‍ ഈ സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ആര്യ, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും അതിഥി താരങ്ങളായി എത്തുമെന്നാണ് സൂചന.
 
കൌമാരക്കാരായ പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രിയ ആനന്ദ്, സാനിയ ഇയ്യപ്പന്‍, അഹാന കൃഷ്ണ, ബിജു സോപാനം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ടിക്ക് ടോക്ക് നിരോധിച്ചതിൽ നിരാശ വേണ്ട;എന്റെ പാട്ടുകളും വീഡിയോകളും കണ്ടാൽ മതി:സന്തോഷ് പണ്ഡിറ്റ്