മോഹന്‍ലാല്‍ ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായ ഒടിയനിലാണ് അഭിനയിക്കുന്നത്. 35 മുതല്‍ 40 കോടി രൂപ വരെയാണ് ഈ സിനിമയുടെ ബജറ്റെന്നാണ് സൂചന. പഴശ്ശിരാജയെയും പുലിമുരുകനെയും മറികടക്കുന്ന ബജറ്റിലൊരുങ്ങുന്ന ഒടിയന്‍ ഒരു വിഷ്വല്‍ ട്രീറ്റ് ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍, ബജറ്റിന്‍റെ കാര്യത്തില്‍ ഒടിയന്‍റെ റെക്കോര്‍ഡ് അധികകാലം നിലനില്‍ക്കില്ല. കാരണം, മമ്മൂട്ടിയുടെ പുതിയ പ്രൊജക്ട് അതിനും മുകളിലുള്ള ബജറ്റില്‍ ഒരുക്കാനാണ് പദ്ധതി. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാര്‍ ഒരുങ്ങുന്നത് 50 കോടി ബജറ്റിലാണ്! ഇനി ഈ ബജറ്റിനെ തകര്‍ക്കാന്‍ മോഹന്‍ലാല്‍ മഹാഭാരതവുമായെത്തുമെന്ന് ഉറപ്പാണ്.
ആഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന കുഞ്ഞാലിമരയ്ക്കാരില്‍ വിദേശത്തുനിന്നുള്ള സാങ്കേതികപ്രവര്‍ത്തകരാണ് കൂടുതലായും സഹകരിക്കുന്നത്. നടുക്കടലിലാണ് ചിത്രത്തിന്‍റെ എഴുപത് ശതമാനം രംഗങ്ങളും ചിത്രീകരിക്കുക. ലോകോത്തരമായ വി എഫ് എക്സും ഗ്രാഫിക്സും ഈ ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കാം.
ടി പി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് കുഞ്ഞാലിമരയ്ക്കാര്‍ക്ക് തിരക്കഥയൊരുക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചോടെ ചിത്രീകരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.