Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ലണ്ടനില്‍ പോകുന്നു, ഒരു പ്രേമപ്രശ്നം പരിഹരിക്കണം!

Webdunia
ചൊവ്വ, 2 ജനുവരി 2018 (20:49 IST)
മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടായാല്‍ മതി ഒരു സിനിമയ്ക്ക് മിനിമം ഗ്യാരണ്ടിയാണ്. അതുകൊണ്ടാണ് മമ്മൂട്ടിയുടെ കാമിയോ റോളുകള്‍ പല സിനിമകളെയും ബോക്സോഫീസില്‍ രക്ഷപ്പെടുത്തുന്നത്. അധികം അതിഥിവേഷങ്ങളിലൊന്നും മമ്മൂട്ടി അഭിനയിച്ചിട്ടില്ലെങ്കിലും അഭിനയിച്ചതൊക്കെ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്നത് തന്നെയാണ്.
 
രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ബിലാത്തിക്കഥ’ എന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥി താരമായി അഭിനയിക്കുന്നുണ്ട്. 10 ദിവസമാണ് ഈ പ്രൊജക്ടിനായി മമ്മൂട്ടി നല്‍കിയിരിക്കുന്നത്. 2018 മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലായി ലണ്ടനില്‍ ചിത്രീകരണം നടക്കും. 2017 ഒക്ടോബറില്‍ ലണ്ടനില്‍ ചിത്രീകരണം നടക്കേണ്ട സിനിമയായിരുന്നു ഇത്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ചിത്രീകരണം മാറ്റുകയായിരുന്നു.
 
അനു സിത്താരയും മണിയന്‍‌പിള്ള രാജുവിന്‍റെ മകന്‍ നിരഞ്ജനുമാണ് ബിലാത്തിക്കഥയിലെ ജോഡി. അനധികൃതമായി യുകെയില്‍ കുടിയേറിയ യുവാവിനെയാണ് നിരഞ്ജന്‍ അവതരിപ്പിക്കുന്നത്. യുകെയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയായി അനു വരുന്നു.
 
ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം എന്തായിരിക്കുമെന്ന് അറിവായിട്ടില്ല. സേതുവാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്. ദിലീഷ് പോത്തന്‍, കനിഹ, വി എം വിനു, ജ്യുവല്‍ മേരി തുടങ്ങിയവരും ബിലാത്തിക്കഥയിലെ താരങ്ങളാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടയ്ക്കണം

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

അടുത്ത ലേഖനം
Show comments