ഒന്നല്ല, രണ്ടല്ല, ലിജോ ജോസിനൊപ്പം മൂന്നാമത് മമ്മൂട്ടി ചിത്രം കൂടി ഒരുങ്ങുന്നു, മമ്മൂട്ടി കമ്പനി ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും!

Webdunia
വെള്ളി, 6 മെയ് 2022 (22:07 IST)
ഭീഷ്‌മ‌പർവ്വത്തിന്റെ വിജയത്തിന് ശേഷം വളരെയധികം പ്രതീക്ഷയുയർത്തുന്ന പ്രൊജക്‌ടുകളാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടേതായി ഒരുങ്ങുന്നത്. സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത റോഷാക്ക്. റീ‌‌ലീസ് ചെയ്യാനിരിക്കുന്ന റത്തീന ചിത്രം പുഴു, ലിജോ ജോസ് ചിത്രം നൻപകൽ നേരത്ത് മയ‌ക്കം എന്നിവ ആരാധകർ വളരെയേറെ പ്രതീക്ഷകൾ വെച്ചു പുലർത്തുന്ന ചിത്രങ്ങളാണ്.
 
ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. മമ്മൂട്ടി കമ്പനിയുടെ കീഴിൽ ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും. ആമേൻ എന്ന ലിജോ ജോസ് ചിത്രത്തിന്റെ എഴുത്തുകാരനായ പിഎസ് റഫീഖിന്റെ തിരക്കഥയിലായിരിക്കും ചിത്രം ഒരുങ്ങുന്നത്.
 
ഒരു ബിഗ്‌ ബജറ്റ് ചിത്രമായിട്ടായിരിക്കും ലി‌ജോ ജോസ് ചിത്രം ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രൊജക്‌ടിനെ പറ്റി  ഔദ്യോഗിക സ്ഥിരീകരണം ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

അടുത്ത ലേഖനം
Show comments