ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ വിവാഹ ചടങ്ങില്‍ അതിഥിയായി നടന്‍ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയും. വിവാഹവേദിയില്‍ വധൂവരന്‍മാര്‍ക്കൊപ്പം മമ്മൂട്ടിയും യൂസഫലിയും നില്‍ക്കുന്ന ചിത്രം നിര്‍മാതാവ് ആന്റോ ജോസഫാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
കെ.സുരേന്ദ്രന്‍-കെ.ഷീബ ദമ്പതികളുടെ മകനാണ് ഹരികൃഷ്ണന്‍. ദില്‍നയാണ് ഹരികൃഷ്ണന്റെ ജീവിതപങ്കാളി. ഇന്നായിരുന്നു ഇരുവരുടേയും വിവാഹം.