Select Your Language

Notifications

webdunia
webdunia
webdunia
webdunia

മറ്റൊരു ഹിറ്റ് ?'രാജമാണിക്യം' ടീം വീണ്ടും, പ്രതീക്ഷകളിൽ ആരാധകർ

Mammootty  Anwar Rasheed  Anwar Rasheed for his next

കെ ആര്‍ അനൂപ്

, ബുധന്‍, 26 ഒക്‌ടോബര്‍ 2022 (11:05 IST)
മമ്മൂട്ടി അടുത്ത സിനിമയ്ക്കായി അൻവർ റഷീദുമായി ഒന്നിക്കും. നിർമ്മാതാക്കളിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.
 
 2005ലെ സൂപ്പർഹിറ്റ് ചിത്രം 'രാജമാണിക്യം' ഈ കൂട്ടുകെട്ടിൽ പിറന്നതാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം പുതിയ പ്രതീക്ഷകളിലാണ് സിനിമ ലോകം.
 
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ആർജെ മുരുകൻ എഴുതുമെന്നാണ് റിപ്പോർട്ട്.അമൽ നീരദ് ക്യാമറ കൈകാര്യം ചെയ്യുമെന്നാണ് വിവരം.
 
 വാർത്ത ഇതുവരെ നിർമ്മാതാക്കൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, 'രാജമാണിക്യം' എന്ന ആക്ഷൻ എന്റർടെയ്നർ ചിത്രത്തിന് ശേഷം ഇരുവരിൽ നിന്നും മറ്റൊരു ഹിറ്റ് ആരാധകർ പ്രതീക്ഷിക്കുന്നു. 'ഭീഷ്മ പർവ്വം' സംവിധായകൻ അമൽ നീരദും ടീമിനൊപ്പം ഉള്ളതിനാൽ പ്രതീക്ഷകൾ ഏറെയാണ്. അമൽ നീരദും അൻവർ റഷീദും ഫഹദ് ഫാസിൽ നായകനായ 'ട്രാൻസ്' എന്ന ചിത്രത്തിന് വേണ്ടി ഒന്നിച്ചിരുന്നു.  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മോണ്‍സ്റ്റര്‍' ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ഹണി റോസ്