Webdunia - Bharat's app for daily news and videos

Install App

'നിങ്ങളെന്താ ഇവന് തിന്നാന്‍ കൊടുക്കുന്നത്'; ശ്രീരാമന്റെ അടുക്കളയിലേക്ക് കയറിവന്ന് മമ്മൂട്ടിയുടെ ചോദ്യം, ഒപ്പം സുല്‍ഫത്തും !

പ്രമുഖ നിര്‍മാതാവ് രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂരിലേക്ക് പോകവെയാണ് സുഹൃത്ത് ശ്രീരാമന്റെ വീട്ടില്‍ മമ്മൂട്ടി കയറിയത്

രേണുക വേണു
വെള്ളി, 8 നവം‌ബര്‍ 2024 (08:15 IST)
Mammootty and Sulfath

കുഞ്ഞിരാമന്റെ വീട്ടിലേക്ക് അപ്രതീക്ഷിത അതിഥിയായി ചന്തു ചേകവര്‍ എത്തി. അടുക്കളയില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന പഴക്കുലകള്‍ ചൂണ്ടി ചന്തു ചേകവര്‍ ചോദിച്ചു 'നിങ്ങളെന്താ ഇവന് തിന്നാല്‍ കൊടുക്കുന്നത്.' ചന്തു ചേകവരുടെ വിസിറ്റില്‍ ആദ്യമൊന്ന് കിടുങ്ങിയെങ്കിലും പ്രിയ സുഹൃത്തിന്റെ അധികാരത്തോടെയുള്ള ചോദ്യം കുഞ്ഞിരാമന് ഇഷ്ടപ്പെട്ടു. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും തന്റെ വീട് സന്ദര്‍ശിച്ചത് വളരെ രസകരമായാണ് നടന്‍ വി.കെ.ശ്രീരാമന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. 
 
പ്രമുഖ നിര്‍മാതാവ് രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂരിലേക്ക് പോകവെയാണ് സുഹൃത്ത് ശ്രീരാമന്റെ വീട്ടില്‍ മമ്മൂട്ടി കയറിയത്. മമ്മൂട്ടിയുടെ സന്ദര്‍ശനത്തെ കുറിച്ച് ശ്രീരാമന്റെ വാക്കുകള്‍ ഇങ്ങനെ: 
 
ഗുരുവായൂരൊരു കല്യാണത്തിന് പോണ വഴി കയറി വന്നതാ രണ്ടാളും കൂടി. വന്നതും അട്ക്കളയില്‍ വന്ന് നമ്മടെ തീയ്യത്തിയെ വെരട്ടി.
 
'നിങ്ങളെന്താ ഇവന് തിന്നാന്‍ കൊടുക്കുന്നത്?'
 
'ചോറും മീങ്കൂട്ടാനും പപ്പടം ചുട്ടതും. ചെലേപ്പൊ പയറുപ്പേരീം'
 
'പിന്നെ... ???'
 
'പിന്നെ പ്രത്യേകിച്ചൊന്നൂല്ലാ'
 
'പിന്നെന്തിനാണ് ഇത്രയും പഴക്കുലകള്‍? ഇവിടെ ആനയോ മറ്റോ ഉണ്ടോ? നിങ്ങള്‍ രണ്ടാളല്ലേ ഉള്ളൂ ഈ വീട്ടില്‍?'
 
'മൂപ്പരടെ പണിയാ, പറമ്പിലുള്ളത് പോരാഞ്ഞ് കുന്നംകുളത്തുള്ള പഴുന്നാന്‍ മാത്തൂന്റെ പീട്യേന്നും വേടിച്ചൊടന്ന് ഇബടെ ഞാത്തും.'
 
'ആരാ ഈ പഴുന്നാന്‍ മാത്തു?'
 
ചോദ്യം എന്നോടായിരുന്നു.
 
'പഴുന്നാന്‍ മാത്തൂന്റെ അപ്പന്‍ പഴുന്നാന്‍ ഇയ്യാവു ആണ് BC 60 ല്‍ കുന്നങ്കൊളത്ത് ബനാനാറിപ്പബ്ലിക്ക് സ്ഥാപിച്ചത്.'
 
'അപ്പോപ്പിന്നെ ഡെയ്‌ലി ഓരോ കുലവാങ്ങി ഞാത്തിക്കോ. ഇട്ടിക്കോരയുടെ ഒരു ഫോട്ടോ വെച്ച് മെഴുകുതിരിയും കത്തിച്ചോ'
 
അങ്ങനെ മല പോലെ വന്ന പ്രശ്‌നം. പെരുച്ചാഴിയെപ്പോലെ വെളിച്ചം കണ്ടമ്പരന്നു..!
 
പിന്നീട് പഴവും കഴിച്ചാണ് മമ്മൂട്ടിയും സുല്‍ഫത്തും വീട്ടില്‍ നിന്ന് മടങ്ങിയതെന്നും ശ്രീരാമന്‍ പോസ്റ്റിനു താഴെ കമന്റില്‍ പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയും ശ്രീരാമനും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. മുന്‍പും മമ്മൂട്ടിയെ കുറിച്ച് ശ്രീരാമന്‍ എഴുതുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടി ചന്തുവായി വേഷമിട്ടപ്പോള്‍ കുഞ്ഞിരാമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീരാമന്‍ ആണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യു പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയില്‍; വാര്‍ത്ത വ്യാജമെന്ന് യു പ്രതിഭ

ആലുവയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി

ക്രിസ്മസ് ആഘോഷിക്കാന്‍ ബന്ധു വീട്ടിലെത്തി; എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതിക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞു പോയി; ഗര്‍ഭിണിയെ 14 തവണ കുത്തി പരിക്കേല്‍പ്പിച്ച് യുവതി

വിവാദം മതിയാക്കാം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

അടുത്ത ലേഖനം
Show comments