മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ വരുന്നു; ഈസ്റ്റർ ദിനത്തിൽ ആരാധകർക്ക് സർപ്രൈസുമായി നിർമ്മാതാവ് ജോബി ജോർജ്ജ്

കുഞ്ഞാലി മരയ്ക്കാറോടൊപ്പം ഒരുപിടി ചിത്രങ്ങൾ കൂടി മമ്മൂട്ടിയുടേതായി താൻ നിർമ്മിക്കുമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

ഞായര്‍, 21 ഏപ്രില്‍ 2019 (16:46 IST)
ഈസ്റ്റർ ദിനത്തിൽ മമ്മൂട്ടി ആരാധകർക്ക് സന്തോഷ വാർത്തയുമായാണ് നിർമാതാവ് ജോബി ജോർജ് എത്തിയിരിക്കുന്നത്. മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലി മരക്കാർ സിനിമയാകുന്നു.  നിർമ്മാണക്കമ്പനിയായ ഗുഡ്‌വിൽ എന്റർടൈൻസ്മന്റിന്റെ അമരക്കാരൻ ജോബി ജോർജ്ജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞാലി മരയ്ക്കാറോടൊപ്പം ഒരുപിടി ചിത്രങ്ങൾ കൂടി മമ്മൂട്ടിയുടേതായി താൻ നിർമ്മിക്കുമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

കുഞ്ഞാലി മരയ്ക്കാർ സിനിമ ഉണ്ടാവുമെന്നും ഉപേക്ഷിച്ചെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിനിടെ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ കുഞ്ഞാലി മരക്കാറിന്റെ ചിത്രീകരണം തുടങ്ങിയതോടെ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ഉപേക്ഷിച്ചെന്ന റിപ്പോർട്ടുകൾക്ക് ശക്തിയേറി. 
 
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ചിത്രം, കൂടാതെ കുഞ്ഞാലി മരക്കാർ‍, ഒപ്പം ഡെന്നിസ് ജോസഫ് – മമ്മൂട്ടി – പ്രമോദ് പപ്പൻ ടീമിന്റെ ചിത്രം എന്നിവയാണ് തന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രങ്ങളെന്ന് ജോബി ജോര്‍ജ്ജ് വ്യക്തമാക്കി. മമ്മൂക്ക-അജയ് വാസുദേവ് ചിത്രം ഒരു വലിയ ക്യാൻവാസിലാണ് ഒരുങ്ങുന്നതെന്നും ഫാമിലി മാസ്സ് ചിത്രം ആഗസ്റ്റ് ആദ്യവാരത്തോടെ തുടങ്ങുമെന്നും കുറിപ്പിൽ വ്യക്തമാക്കി.
 
ജോബി ജോർജ്ജിന്റെ പോസ്റ്റ്‌ പൂർണ്ണരൂപം
ലോകമാകെയുള്ള മലയാളികൾക്കും ,എന്റെ സ്നേഹിതർക്കും , കുടുംബക്കാർക്കും …
പുതിയ മനസും പുതിയ ഹൃദയവും പുതിയ മനോഭാവവും ഉള്ള പുതിയ ജീവിതം നയിക്കാൻ ഉത്ഥിതനായ ഈശോ അനുഗ്രഹിക്കട്ടെ. ഉയിർപ്പ് തിരുനാളിന്റെ സന്തോഷവും സമാധാനവും സ്നേഹപൂർവം ആശംസിക്കുന്നു.ഗുഡ്‌വിൽ നിർമിക്കാൻ പോകുന്ന മൂന്ന് സിനിമയുടെ കാര്യം പറയാമെന്നാണ് ഞാൻ പറഞ്ഞിരുന്നത് എന്നാൽ അടുത്ത 5 കൊല്ലത്തേയ്ക് നമ്മൾ പ്ലാൻ ചെയ്തിരിക്കുന്നത് 10 സിനിമയാണ് .സിനിമ സംഭവിക്കുന്നതാണ് എത്ര കോടി കൈയ്യിൽ ഉണ്ടേലും ഇല്ലേലും നടക്കാനുള്ളത് നടക്കും .ഇ 10 സിനിമയും ഒന്നിനൊന്നു മെച്ചമാണ് മലയാളത്തിലെ അനുഗ്രഹീതരായ ഒട്ടുമിക്ക താരങ്ങളും ഗൂഡിവിലിന്റെ സിനിമയിൽ പങ്കുചേരുന്നുമുണ്ട് ,ബഡ്ജറ്റ് പറയാനോ അതിൽ ഊറ്റം കൊള്ളാനോ ഞാനില്ല മറിച്ചു ഇ പത്തു സിനിമയും ഒന്നൊന്നിനോട് മെച്ചമായിരിക്കും അപ്പോൾ അതിലാദ്യം ഏതു ? ഒന്ന് മമ്മുക്ക ,അജയ് വാസുദേവ് , ഗുഡ്‌വിൽ ,ഒരു വലിയ ക്യാൻവാസിൽ ഫാമിലി മാസ്സ് മൂവി ,ആഗസ്റ് ആദ്യവാരം തുടങ്ങും 2 ഹിറ്റുകളുടെ തമ്പുരാൻ ഡെന്നിസ് ജോസഫ് ,പ്രമോദ് പപ്പൻ ഡബിൾ ആക്ഷൻ 3 കുഞ്ഞാലി മരക്കാർ yes the real kunjalimarakkar ഇതിന്റെ പൂർണ്ണമായ ആര്ടിസിസ്റ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താൻ സമയം വേണം കാരണം ഇന്ത്യയിലെയും വിദേശത്തെയും ടെക്നിഷ്യൻസ് ആര്ടിസ്റ് തുടങ്ങിയവരൊക്കെയായി സംസാരങ്ങൾ നടക്കുന്നു ദയവായി കാത്തിരിക്കുക. Pls subscribe goodwill entertainments youtube channel and facebook page for further informations. ഉയർത്തു വന്ന ഈശോയും നിങ്ങളും ആണെന്റെ ശക്തി കൂടെ നിൽക്കുക പ്രാർത്ഥിക്കുക Happy easter to all.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആരാധകർ തീർച്ചയായും കണ്ടിരിക്കേണ്ട 12 മമ്മൂട്ടി ചിത്രങ്ങൾ