Thalavara Movie: 'യഥാർത്ഥ സൂപ്പർഹീറോ': ലോകയുടെ വിജയത്തിനിടെ തലവരയെ പ്രശംസിച്ച് മംമ്ത മോഹൻദാസ്

അഖിൽ അനിൽകുമാറിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ തലവരയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

നിഹാരിക കെ.എസ്
വ്യാഴം, 18 സെപ്‌റ്റംബര്‍ 2025 (10:42 IST)
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക ചാപ്റ്റർ വൺ: ചന്ദ്ര മലയാളത്തിലെ സകല റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ്. കല്യാണി പ്രിയദർശൻ നായികയായ സിനിമ ഇതിനോടകം 250 കോടി നേടിക്കഴിഞ്ഞു. ലോകയുടെ റിലീസിൽ മുങ്ങിപ്പോയ ഒരു സിനിമയുണ്ട്, തലവര. 
 
ഷെബിൻ ബക്കറും മഹേഷ് നാരായണനും ചേർന്ന് നിർമിച്ച് അഖിൽ അനിൽകുമാറിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ തലവരയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇതിനിടെയാണ് ലോക റിലീസ് ആകുന്നത്. റിലീസ് ആയശേഷമുള്ള മൗത്ത് പബ്ലിസിറ്റി ലോകയ്ക്ക് ഗുണം ചെയ്തപ്പോൾ തലവരയ്ക്ക് ഗുണമായില്ല.
 
അർജുൻ അശോകൻ നായകനായി എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമയെ പ്രശംസിച്ചിരിക്കുകയാണ് മംമ്ത മോഹൻദാസ്. ലോക സിനിമയുടെ വിജയം കൊണ്ടാടുന്ന വേളയിൽ യഥാർത്ഥ പോരാട്ടങ്ങൾ നടത്തുന്ന സൂപ്പർഹീറോസിനെ വിസ്മരിക്കരുതെന്ന് മംമ്ത പറഞ്ഞു. ഫേസ്ബുക്കിൽ പോസ്റ്റ് പങ്കിട്ടാണ് മംമ്‌തയുടെ പ്രതികരണം.
 
'ഈ സീസണിൽ 'സൂപ്പർഹീറോയിൻ' സിനിമകളുടെ ഉദയവും വിജയങ്ങളും നാം ആഘോഷിക്കുമ്പോൾ, നമ്മുടെ ഇടയിൽ എല്ലാ ദിവസവും യഥാർത്ഥ പോരാട്ടങ്ങൾ നടത്തുന്ന നിരവധി സൂപ്പർഹീറോകളുടെയും സൂപ്പർഹീറോയിനുകളുടെയും ജീവിതത്തെ പ്രതിനിധീകരിക്കുന്ന ഒരു കഥാപാത്രത്തെ തിരഞ്ഞെടുത്ത, ആ വേഷം അവതരിപ്പിച്ച ഒരു നായകനിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു.
 
തലവര ചെയ്യാൻ തിരഞ്ഞെടുത്തതിന് അർജുൻ അശോകന് നന്ദി. ഒട്ടുമിക്ക ആളുകൾക്കും വിരസവും ബന്ധമില്ലാത്തതുമായി തോന്നാവുന്ന ഒരു പ്രശ്നം ലളിതവും രസകരവുമായി അവതരിപ്പിച്ച, ആരുടെയും വ്യക്തിപരമായ വികാരങ്ങളെ വ്രണപ്പെടുത്താതെ ഒരുക്കിയ അരങ്ങേറ്റ ചിത്രത്തിന് സംവിധായകൻ അഖിൽ അനിൽകുമാറിനും അഭിനന്ദനങ്ങൾ. ശരീരത്തിൽ ഭാഗികമായോ പൂർണ്ണമായോ നിറം നഷ്ടപ്പെടുന്ന,വ്യക്തിപരമെന്ന് തോന്നുമെങ്കിലും സാധാരണ ജീവിതത്തെ താറുമാറാക്കുന്ന ഈ അവസ്ഥയായ വിറ്റിലി​ഗോ ഉള്ള ആർക്കും അല്ലെങ്കിൽ അത്തരത്തിൽ ഒരാളെ സ്നേഹിക്കുന്ന ആർക്കും ജ്യോതിഷിന്റെ അനുഭവങ്ങൾ വ്യക്തിപരമായി തോന്നും.
 
വീട്ടിലായാലും, ജോലിസ്ഥലത്തായാലും, സുഹൃത്തുക്കൾക്കിടയിലായാലും, വ്യക്തിബന്ധങ്ങളിലായാലും, സമൂഹത്തിലായാലും ജീവിതത്തെ നേരിടാൻ വിറ്റിലിഗോ ഉള്ള ഒരാൾ മാനസികമായി തയ്യാറെടുക്കേണ്ടി വരുന്ന വ്യക്തിപരമായ, വൈകാരികമായ, പ്രത്യേകിച്ചും മാനസികമായ വെല്ലുവിളികളെ ഉയർത്തിക്കാട്ടുന്ന, വേദനാജനകമെങ്കിലും ശക്തമായ ഒരു കഥയാണ് അഖിൽ മനോഹരമായി കോർത്തിണക്കിയത്. 
 
നമ്മുടെ ഇടയിൽ ജീവിക്കുന്ന എല്ലാ 'പാണ്ട'കൾക്കും കൂടുതൽ ശക്തിയുണ്ടാവട്ടെ - നമ്മൾ ഇതിലൂടെയും ഇതിലധികമുള്ളതിലൂടെയും 'കുങ്ഫു' ചെയ്ത് മുന്നേറും! പോരാട്ടം തുടരുക,' മംമ്ത മോഹൻദാസ്. വിറ്റിലി​ഗോ രോ​ഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് നടി മംമ്ത മോഹൻദാസ് നേരത്തേ പറഞ്ഞിരുന്നു. ലോക വിറ്റിലി​ഗോ ദിനത്തിൽ തൊലിയുടെ നിറംമാറിയ തന്റെ കൈയിൻറെ ചിത്രവും താരം പോസ്റ്റ് ചെയ്യുകയുണ്ടായി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Tamil Nadu Karur Stampede: മരണസംഖ്യ 39, നടന്‍ വിജയിക്കെതിരെ കേസെടുക്കും

വിയറ്റ്‌നാമില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ ഇന്ത്യന്‍ ദമ്പതികള്‍ തെരുവ് കച്ചവടക്കാരന്റെ കടയില്‍ മോഷണം നടത്തി

ആലപ്പുഴയില്‍ പാന്റിനുള്ളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയതിന് മകനെ ചൂടുള്ള സ്റ്റീല്‍ ചട്ടുകം ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു; അമ്മ അറസ്റ്റില്‍

നടപ്പാത കൈയേറി കെഎസ്ആര്‍റ്റിസി ഓഫീസ് നിര്‍മ്മിച്ചെങ്കില്‍ ഒഴിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

'സഹോദരിയെ പരസ്യമായി ചുംബിക്കുന്നത് നമ്മുടെ സംസ്‌കാരമല്ല'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ബിജെപി നേതാക്കൾ

അടുത്ത ലേഖനം
Show comments