Select Your Language

Notifications

webdunia
webdunia
webdunia
webdunia

മംഗളയാന്റെ കഥ പറയാന്‍ 'യാനം'; സംസ്‌കൃതത്തിലെ ആദ്യ ശാസ്ത്ര ചിത്രം വരുന്നു

മംഗളയാന്റെ കഥ പറയാന്‍ 'യാനം'; സംസ്‌കൃതത്തിലെ ആദ്യ ശാസ്ത്ര ചിത്രം വരുന്നു

കെ ആര്‍ അനൂപ്

, ബുധന്‍, 22 ഡിസം‌ബര്‍ 2021 (14:30 IST)
മംഗള്‍യാനെക്കുറിച്ച് സംസ്‌കൃതത്തില്‍ ആദ്യ ശാസ്ത്ര ചിത്രമൊരുങ്ങുന്നു. ഡോക്യുമെന്ററി സംവിധായകനായ വിനോദ് മങ്കരയാണ് യാനം' എന്ന് പേരിട്ടിരിക്കുന്ന ഡോക്യു ചിത്രവുമായി വരുന്നത്.
 
വിനോദ് മങ്കരയുടെ വാക്കുകളിലേക്ക്

'യാനം' എന്ന യാത്രയെക്കുറിച്ച്.
 
ലോകപ്രശസ്തനായ ഗണിത ശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ 134 -ാം ജന്‍മദിനമാണ് ഈ ഡിസംബര്‍ 22. ദേശീയ ഗണിത ശാസ്ത്ര ദിനമായാണ് ഇന്ത്യ ഈ ദിനം കൊണ്ടാടുന്നത്. ഇന്നേ ദിവസം ഈ പുതിയ സംരംഭത്തെക്കുറിച്ച് അറിയിക്കാന്‍ സന്തോഷമുണ്ട്. 
 
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ISRO യുടെ മുന്‍ ചെയര്‍മാന്‍ പത്മഭൂഷന്‍ ഡോ. കെ. രാധാകൃഷ്ണന്റെ ആത്മകഥാപരമായ പുസ്തകം 'My Odessey' യെ അധികരിച്ച്, ഇന്ത്യയുടെ സ്വപ്ന പദ്ധതിയായിരുന്ന ചൊവ്വാപര്യവേഷണത്തെ (Mars orbiter Mission) കുറിച്ച് ഒരു ശാസ്ത്ര ഡോക്യുമെന്ററി ചിത്രം നിര്‍മ്മിക്കുകയാണ്. സംസ്‌കൃതത്തിലുള്ള ആദ്യ ശാസ്ത്ര ചിത്രമായിരിക്കും ഇത്. 'യാനം' എന്നാണ് ഈ 4kഡിജിറ്റല്‍ DTS ചിത്രത്തിന്റെ പേര്. 
 
ഉണ്ണായിവാരിയരെക്കുറിച്ചും നളചരിതമെന്ന ലാവണ്യ ശില്പത്തെക്കുറിച്ചുമുള്ള 'പ്രിയമാനസം' എന്ന ഫീച്ചര്‍ ചിത്രത്തിന്റെ വിജയത്തിനു ശേഷമുള്ള എന്റെ മറ്റൊരു സ്വപ്നമാണിത്. ലോകത്തിലെ മൂന്നാമത്തെ സംസ്‌കൃത ചിത്രമായിരുന്നു പ്രിയമാനസം.
 
 2014ല്‍ 'നേച്ചര്‍' മാഗസിന്‍ തെരഞ്ഞെടുത്ത ലോകത്തിലെ മികച്ച 10 ശാസ്ത്രജ്ഞരില്‍ ഒരാളായ ഡോ. കെ. രാധാകൃഷ്ണന്റെ വീക്ഷണത്തിലൂടെ ഇന്ത്യയുടെ മംഗല്യാന്‍ പദ്ധതിയെക്കുറിച്ച് ഒരു ചിത്രം നിര്‍മ്മിക്കാനാവുന്നു എന്നത് അഭിമാനവും ഭാഗ്യവുമായി കരുതുകയാണ്. 
 
നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ നിര്‍മ്മാതാവും നടനുമായ എ. വി. അനൂപാണ് 'യാന'ത്തിന്റെ നിര്‍മ്മാതാവ്. എ. വി. എ. പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ലോക ശാസ്ത്ര സമൂഹത്തിനിടയ്ക്ക് ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യയുടെ വൈദഗ്ദ്ധ്യം പ്രചരിപ്പിക്കാനും സംസ്‌കൃത ഭാഷയുടെ പ്രചാരണവും ചിത്രത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളാണ്. പരിമിതമായ ചിലവില്‍, ആദ്യ യാത്രയില്‍ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ മംഗല്യാന്‍ ദൗത്യത്തിനു പിന്നിലെ വിജയരഹസ്യങ്ങള്‍ അനാവരണം ചെയ്യുന്നതായിരിക്കും ചിത്രം. നിരവധി പ്രഗത്ഭര്‍ ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നുണ്ട്.
 
ആദ്യ ബഹിരാകാശ യാത്രികന്‍ യൂറി ഗഗാറിന്‍ ബഹിരാകാശത്ത് എത്തിയതിന്റെ വാര്‍ഷിക ദിനമായഏപ്രില്‍ 12 ന് ചിത്രം റിലീസിനെത്തും. ഇന്ത്യക്കു പുറമേ വിദേശ രാജ്യങ്ങളിലും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ, സ്‌പേസ് എക്‌സ്, യൂറോപ്യന്‍ യൂണിയന്‍ ബഹിരാകാശ കേന്ദ്രം, UAE സ്‌പേസ് ഏജന്‍സി തുടങ്ങിയയിടങ്ങളിലെ ശാസ്ത്രജ്ഞര്‍ക്കു മുന്നിലും ഈ ആദ്യ ശാസ്ത്ര-സംസ്‌കൃത ചിത്രം പ്രദര്‍ശിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ വഴിയേ. പ്രിയ ചങ്ങാതിമാര്‍ ഒപ്പമുണ്ടാവണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വാപ്പച്ചിയെ പോലെ ആകാമെന്ന് വിചാരിക്കരുത്'; ഉമ്മച്ചിയുടെ ഉപദേശം ദുല്‍ഖറിനെ സ്പര്‍ശിച്ചു, ആദ്യ സിനിമ തിരഞ്ഞെടുത്തത് ഏറെ ആലോചിച്ച ശേഷം