Select Your Language

Notifications

webdunia
webdunia
webdunia
webdunia

എയർ ഇന്ത്യയുടെ സ്വകാര്യവത്‌കരണം വ്യോമയാന മേഖലയ്ക്ക് പുതിയ കരുത്ത് നൽകുമെന്ന് പ്രധാനമന്ത്രി

എയർ ഇന്ത്യയുടെ സ്വകാര്യവത്‌കരണം വ്യോമയാന മേഖലയ്ക്ക് പുതിയ കരുത്ത് നൽകുമെന്ന് പ്രധാനമന്ത്രി
, ബുധന്‍, 20 ഒക്‌ടോബര്‍ 2021 (14:26 IST)
എയർ ഇന്ത്യയുടെ സ്വകാര്യവത്‌കരണം രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് പുതിയ കരുത്ത് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യോമയാന മേഖല പ്രൊഫഷണലായി മുന്നോട്ട് പോകണം എന്നത് കൊണ്ടാണ് സർക്കാർ സ്വകാര്യവത്‌കരണ തീരുമാനം കൈക്കൊണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
ഉത്തർപ്രദേശിലെ ഖുശിനഗറിലെ പുതിയ രാജ്യാന്തരവിമാനത്താവളം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ലോകമെങ്ങുമുള്ള ബുദ്ധമത കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തീർത്ഥാടന സർക്ക്യൂട്ട് തുടങ്ങുന്നതിന്റെ ഭാഗമായാണ്ണ പുതിയ വിമാനത്താവളം നിർമിച്ചിരിക്കുന്നത്.  തീർത്ഥാടനവും ടൂറിസവും വളരുന്നതിന് പുതിയ വിമാനത്താവ‌ളം ഉപകരിക്കുമെന്നും ഇത് സാമ്പത്തിക രംഗത്തിന് പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണവിലയിൽ വീണ്ടും വർധനവ്, 35,500 കടന്നു