Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയടക്കം 11 രാജ്യങ്ങൾ ഭാവിയിൽ ഗുരുതര പ്രതിസന്ധിയിൽ, കാലാവസ്ഥ വ്യതിയാനത്തെ പറ്റി യുഎസ് റിപ്പോർട്ട്

ഇന്ത്യയടക്കം 11 രാജ്യങ്ങൾ ഭാവിയിൽ ഗുരുതര പ്രതിസന്ധിയിൽ, കാലാവസ്ഥ വ്യതിയാനത്തെ പറ്റി യുഎസ് റിപ്പോർട്ട്
, വെള്ളി, 22 ഒക്‌ടോബര്‍ 2021 (20:31 IST)
കാലാവസ്ഥ വ്യതിയാനം ഈ വഴിക്ക് തുടർന്നാൽ ഇന്ത്യ അടക്കം 11 രാജ്യങ്ങളും രണ്ട് മേഖലകളും ഗുരുതര പ്രതിസന്ധിയിലാവുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം ദേശീയ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്ന യുഎസ് റിപ്പോർട്ടിലാണ്  കാലാവസ്ഥാ വ്യതിയാനം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ വിവരിക്കുന്നത്. 
 
 കാലാവസ്ഥാ വ്യതിയാനം തുടര്‍ന്നാല്‍, ലോകത്തെ എല്ലാ രാജ്യങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് നീങ്ങുമെന്ന് റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. ഫോസിൽ ഇന്ധനങ്ങളെ ഏറെ ആശ്രയിക്കുന്ന ഗൾഫ് രാജ്യങ്ങളിലടക്കം കാലാവസ്ഥ വ്യതിയാനം വലിയ പ്രതിസന്ധി സൃഷ്ടിക്കും.ഇന്ത്യ അടക്കം 11 രാജ്യങ്ങളും രണ്ട് മേഖലകളുമാണ് ഗുരുതരമായ പ്രതിസന്ധിയെ നേരിടുക 
 
ഇന്ത്യയെ കൂടാതെ പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാഖ്, മ്യാന്‍മര്‍, ഉത്തര കൊറിയ എന്നീ ആറ് ഏഷ്യന്‍ രാജ്യങ്ങളാണ് പട്ടികയില്‍  ഉള്ളത്.ഗ്വാട്ടിമല, ഹെയ്തി, ഹോണ്ടുറാസ്, നിക്കരാഗ്വ, കൊളംബിയ എന്നീ രാജ്യങ്ങളും പ്രതിസന്ധിയിലാവും.ഉഷ്ണ തരംഗം, വരള്‍ച്ച എന്നിവ വൈദ്യുതി വിതരണം അടക്കമുള്ള മേഖലകളെ സാരമായി ബാധിക്കും. ഇതോടൊപ്പമുണ്ടാവുന്ന അഭയാര്‍ത്ഥി പ്രവാഹം ലോകത്തെ മൊത്തമായി ബാധിക്കാനും ഇടയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  
 
പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ 60 ശതമാനം ഉപരിതല ജലവും പല രാജ്യങ്ങളിലായാണ് കിടക്കുന്നത്. ഇത് രാജ്യങ്ങള്‍ തമ്മില്‍ വെള്ളത്തിനു വേണ്ടിയുള്ള തർക്കങ്ങളിലേക്ക് നയിക്കും. മെകോംഗ് നദിയിലെ വെള്ളത്തിന്റെ കാര്യത്തില്‍ ചൈന, കംബോഡിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷമുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിൽവർ ലൈനിന് കുരുക്ക്, കടബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രം