താരസംഘടനയായ അമ്മയില്‍ ജനറല്‍ ബോഡി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുവാനായി എത്തിയതായിരുന്നു കീര്‍ത്തി സുരേഷും മണിക്കുട്ടനും. സുഹൃത്ത് കൂടിയായ കീര്‍ത്തിയെ വീണ്ടും കണ്ട സന്തോഷം മണിക്കുട്ടന്‍ പങ്കുവെച്ചു. മഹാനടി കീര്‍ത്തി സുരേഷിനൊപ്പം എന്ന കുറിച്ചുകൊണ്ടാണ് നടന്റെ കുറിപ്പ്.
'നാഷണല്‍ അവാര്‍ഡ് നേടി ഉന്നതങ്ങളില്‍ എത്തിയിട്ടും അന്നും ഇന്നും ഒരുപോലെയുള്ള പെരുമാറ്റവും സ്‌നേഹവും.. മഹാനടി കീര്‍ത്തി സുരേഷിനൊപ്പം'- മണിക്കുട്ടന്‍ കുറിച്ചു.
മണിക്കുട്ടന്‍ കീര്‍ത്തി സുരേഷ് എന്നിവര്‍ ഒന്നിച്ചഭിനയിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടരുകയാണ്.