Dhruv Vikram- Rukmini Vasanth
നായകന്‍ എന്ന ഇന്ത്യന്‍ സിനിമയിലെ ക്ലാസിക് സിനിമയ്ക്ക് ശേഷം കമല്‍ഹാസനും മണിരത്‌നവും ഒന്നിച്ച സിനിമയായിരുന്നു തഗ് ലൈഫ്. എന്നാല്‍ വമ്പന്‍ ഹൈപ്പില്‍ സിലമ്പരസന്‍, തൃഷ,ജോജു ജോര്‍ജ് എന്നിങ്ങനെ വലിയ താരനിരയുമായി വന്നിട്ടും സിനിമയ്ക്ക് വിജയിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും സിനിമ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ തഗ് ലൈഫിന് ശേഷം പുതിയ സിനിമയുടെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് മണിരത്‌നം.
അലൈപായുതെ, ഒകെ കണ്‍മണി തുടങ്ങിയ സിനിമകളില്‍ മണിരതനം പരീക്ഷിച്ച് വിജയിച്ചിട്ടുള്ള റൊമാന്റിക് ജോണറിലാണ് പുതിയ സിനിമ ഒരുങ്ങുന്നത്. ധ്രുവ് വിക്രം, രുക്മിണി വസന്ത് എന്നിവരാകും സിനിമയിലെ പ്രധാനതാരങ്ങള്‍. പതിവ് പോലെ എ ആര്‍ റഹ്‌മാന്‍ തന്നെയാകും സിനിമയ്ക്ക് സംഗീതം നല്‍കുക. നിലവില്‍ സിനിമ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.