Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kantaara 2: കാന്താര 2 വിൽ നായികയായി രുക്മിണി വസന്ത്

കനകവതി എന്ന കഥാപാത്രമായാണ് രുക്മിണി ചിത്രത്തിലെത്തുന്നത്.

Rukmini Vasanth

നിഹാരിക കെ.എസ്

, വെള്ളി, 8 ഓഗസ്റ്റ് 2025 (16:40 IST)
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറിൽ റിലീസ് ആകും. ചിത്രത്തിലെ നായികയുടെ കാരക്ടർ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. നടി രുക്മിണി വസന്ത് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. കനകവതി എന്ന കഥാപാത്രമായാണ് രുക്മിണി ചിത്രത്തിലെത്തുന്നത്.
 
പരമ്പരാഗത ആഭരണങ്ങൾ അണിഞ്ഞ് രാജകീയ വേഷത്തിലാണ് രുക്മിണിയെ കാണാനാവുക. പെർഫ്ക്ട് ചോയ്സ് എന്നാണ് പോസ്റ്ററിന് താഴെ നിറയുന്ന കമന്റുകൾ. 2019-ൽ പുറത്തിറങ്ങിയ 'ബീർബൽ ട്രിലജി കേസ് 1: ഫൈൻഡിങ് വജ്രമുനി' എന്ന കന്നഡ ചിത്രത്തിലൂടെയാണ് രുക്മിണി വസന്തിന്റെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം.
 
സപ്ത സാഗരദാച്ചെ എല്ലോ – സൈഡ് എ ആൻഡ് ബി, ബാണദരിയല്ലി, ബഗീര, ഭൈരതി രണഗൾ എന്നീ ചിത്രങ്ങളിലും രുക്മിണി അഭിനയിച്ചു. കാന്താര ആദ്യ ഭാ​ഗത്തിന് മികച്ച സ്വീകരണമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചത്. 16 കോടി ബജറ്റിലൊരുങ്ങിയ കാന്താര 2022 ലാണ് റിലീസിനെത്തിയത്.
 
ലോകമെമ്പാടുമായി 400 കോടിയോളം ചിത്രം കളക്ട് ചെയ്യുകയും ചെയ്തു. സപ്തമി ​ഗൗഡയാണ് ആദ്യ ഭാ​ഗത്തിൽ നായികയായെത്തിയത്. കാന്താര ചാപ്റ്റർ 1, ഒക്ടോബർ രണ്ടിന്, ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലീഷ് തുടങ്ങി ഏഴ് ഭാഷകളിൽ ചിത്രം ഒരുമിച്ച് പ്രദർശനത്തിന് എത്തും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതേ മക്കളെ കോപ്പിയടിച്ചതാണ്, സയ്യാര എടുത്തത് ആ കൊറിയൻ ചിത്രത്തിൽ നിന്നും, തുറന്ന് പറഞ്ഞ് എഴുത്തുക്കാരൻ