Select Your Language

Notifications

webdunia
webdunia
webdunia
webdunia

Maniyanpilla Raju: 'തൊണ്ടയില്‍ അര്‍ബുദമായിരുന്നു, ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാന്‍'; അച്ഛന്റെ ആരോഗ്യനിലയെ കുറിച്ച് നിരഞ്ജ്

ഈയടുത്ത് ഒരു വിവാഹ റിസപ്ഷനു എത്തിയപ്പോഴാണ് മണിയന്‍പിള്ള രാജുവിന്റെ ആരോഗ്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കു തുടക്കം കുറിച്ചത്

Maniyanpilla Raju

രേണുക വേണു

, ചൊവ്വ, 28 ജനുവരി 2025 (09:23 IST)
Maniyanpilla Raju

Maniyanpilla Raju: നടന്‍ മണിയന്‍പിള്ള രാജുവിന്റെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് മകനും അഭിനേതാവുമായ നിരഞ്ജ് മണിയന്‍പിള്ള രാജു. അച്ഛനു തൊണ്ടയില്‍ കാന്‍സര്‍ ആയിരുന്നെന്നും ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും നിരഞ്ജ് പറഞ്ഞു. അച്ഛനു എന്തോ മാരക രോഗമാണെന്ന് ചിലര്‍ പറയുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും അത്തരം പ്രചരണങ്ങളൊന്നും ശ്രദ്ധിക്കാറില്ലെന്നും നിരഞ്ജ് മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
 
' അച്ഛന് കാന്‍സര്‍ ആയിരുന്നു. തൊണ്ടയിലായിരുന്നു അര്‍ബുദം. കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോള്‍ സ്വാഭാവികമായി തൈറോയ്ഡില്‍ വ്യതിയാനം വരും. അത് ശരീരം മെലിയാന്‍ കാരണമായി. അച്ഛന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്,' നിരഞ്ജ് പറഞ്ഞു. മോഹന്‍ലാല്‍ ചിത്രം 'തുടരും' ആണ് മണിയന്‍പിള്ള രാജുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഈ സിനിമ അച്ഛന്റെ ഗംഭീര തിരിച്ചുവരവ് ആയിരിക്കുമെന്നും നിരഞ്ജ് പറഞ്ഞു. 
 
ഈയടുത്ത് ഒരു വിവാഹ റിസപ്ഷനു എത്തിയപ്പോഴാണ് മണിയന്‍പിള്ള രാജുവിന്റെ ആരോഗ്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കു തുടക്കം കുറിച്ചത്. വളരെ ക്ഷീണിതനായാണ് താരത്തെ ചിത്രങ്ങളിലും വീഡിയോയിലും കണ്ടത്. ഇതിനു പിന്നാലെ താരത്തിനു മാരക അസുഖം ആണെന്നും ശബ്ദം പോലും നഷ്ടമായിരിക്കുകയാണെന്നും ചില പ്രചരണങ്ങള്‍ നടന്നു. ഇത്തരം പ്രചരണങ്ങളോടു പ്രതികരിക്കുകയായിരുന്നു നിരഞ്ജ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്