Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഛോട്ടാ മുംബൈ' റീ-റിലീസ് ചെയ്യില്ല: മണിയന്‍പിള്ള രാജു

'Chota Mumbai will not be re-released: Maniyanpilla Raju

കെ ആര്‍ അനൂപ്

, തിങ്കള്‍, 20 മെയ് 2024 (17:28 IST)
മെയ് 21 ന് മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ സിനിമാലോകം ഒരുങ്ങിക്കഴിഞ്ഞു.സൂപ്പര്‍സ്റ്റാറിന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍  നാളെ പ്രതീക്ഷിക്കുന്നു. അതിനിടെ നടന്റെ ഛോട്ടാ മുംബൈ എന്ന സിനിമ വീണ്ടും തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ പ്രത്യക്ഷപ്പെട്ടു. 
 
എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ് നടനും ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളുമായ മണിയന്‍പിള്ള രാജു. തന്റെ ഏറ്റവും പുതിയ ഹൊറര്‍ ചിത്രമായ ഗുവിന്റെ ഒരു പ്രൊമോഷണല്‍ ഇവന്റിനിടെ, ഛോട്ടാ മുംബൈ വീണ്ടും റിലീസ് ചെയ്യാന്‍ പദ്ധതിയില്ലെന്ന് മണിയന്‍പിള്ള രാജു സ്ഥിരീകരിച്ചു. പഴയതിന് പകരം പുതിയ സംരംഭങ്ങള്‍ ഏറ്റെടുക്കാന്‍ താന്‍ എപ്പോഴും ആഗ്രഹിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
 
അതേസമയം ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന ചര്‍ച്ചയിലാണ് ആരാധകര്‍.ഛോട്ടാ മുംബൈക്ക് രണ്ടാം ഭാഗത്തിന്റെ ആവശ്യമില്ലെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാന്‍ താത്പര്യമില്ലെന്നും, ആ ചിത്രം അവിടെ അവസാനിച്ചെന്നുമായിരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
സായി കുമാര്‍, സിദ്ധിഖ്, കലാഭവന്‍ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍, ഭാവന തുടങ്ങി താരനിര ചിത്രത്തിന്റെ ഭാഗമായി.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വല്‍ത്ത് മാന്‍ റിലീസായി രണ്ടുവര്‍ഷം, വരാനിരിക്കുന്ന സിനിമകളെ കുറിച്ച് തിരക്കഥാകൃത്ത് കെ.ആര്‍ കൃഷ്ണകുമാര്‍