Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് കിട്ടിയ നായകന്‍! പൃഥ്വിരാജ് ആദ്യ സിനിമയിലേക്ക് എത്തിയത്, പിന്നെ നടന്റെ കൂടെ സൂപ്പര്‍ ഹിറ്റുകള്‍, മണിയന്‍പിള്ള രാജു പറയുന്നു

Maniyanpilla Raju Prithviraj Sukumaran

കെ ആര്‍ അനൂപ്

, ചൊവ്വ, 20 ഫെബ്രുവരി 2024 (09:08 IST)
Maniyanpilla Raju Prithviraj Sukumaran
നടന്‍ മണിയന്‍പിള്ള രാജുവുമായി പൃഥ്വിരാജിനും കുടുംബത്തിനും അടുത്ത ബന്ധമാണ് ഉള്ളത്.പൃഥ്വിരാജിന്റെ ആദ്യ ചിത്രമായ നന്ദനത്തിലേക്കുളള വാതില്‍ തുറന്നു കൊടുത്തതും മണിയന്‍പിള്ള രാജു തന്നെയാണ്. തന്റെ അടുത്ത് സംസാരിക്കാനും ഉപദേശിക്കാനും രാജു ചേട്ടന്‍ അല്ലാതെ വേറെ ഒരാള്‍ക്കും അവകാശമില്ലെന്ന് ഒരിക്കല്‍ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. ആ ബന്ധമാണ് മല്ലിക സുകുമാരന്റെ സിനിമാ ജീവിതത്തെ ആദരിക്കുന്ന മല്ലികാ വസന്തം @50 എന്ന പരിപാടിയിലേക്ക് മണിയന്‍പിള്ള രാജുവിനെ എത്തിച്ചതും.
 
'ഡയറക്ടര്‍ രഞ്ജിത് കോഴിക്കോട് നിന്ന് വിളിക്കുകയാണ്. ഒരു പുതിയ പടം തുടങ്ങുന്നതിന് നല്ലൊരു പയ്യനെ വേണം. കാണാന്‍ കൊള്ളാവുന്ന പയ്യനായിരിക്കണം, ആരുണ്ട്. ഞാന്‍ പറഞ്ഞു ഉച്ചയ്ക്ക് ഒരു കാര്യവുമില്ലാതെ വിമന്‍സ് കോളേജിന്റെ സൈഡിലൊരു ഹെയര്‍കട്ടിംഗ് സെന്ററുണ്ട്, അവിടെ പോയിരുന്നു. അവിടെ മുടിവെട്ടാന്‍ പോയപ്പോഴേക്കും നമ്മുടെ സുകുമാരന്റെയും മല്ലികയുടെയും മകനെ കണ്ടു.എന്തൊരു സുന്ദരന്‍. ഞാന്‍ കൊച്ചിക്കാരന്‍ ആണ്. ഇത് വളരെ മനോഹരമാണ്. ഞാന്‍ ഓസ്ട്രേലിയയില്‍ പഠിക്കുകയാണ്, ഇപ്പോള്‍ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ വന്നിരിക്കുന്നു. അങ്ങനെ ഒരു സംഭവം ഉണ്ടെന്ന് ഞാന്‍ മല്ലികയോട് പറഞ്ഞു. അത്രയേയുള്ളൂ അമ്മ, പിറ്റേന്ന് രാവിലെ അയച്ചു. അവിടെ പോയതിനു ശേഷം രഞ്ജിത്ത് എന്നെ വിളിക്കുന്നുണ്ട്. ഇതിനപ്പുറം ഒരു തിരഞ്ഞെടുപ്പും ഇല്ല.അങ്ങനെയാണ് നന്ദനം എന്ന സിനിമ ഉണ്ടായത്. ആ സ്നേഹം മല്ലികയ്ക്ക് ഉള്ളത് മാതിരി പൃഥ്വിരാജിനും ഉണ്ട്. എവിടെയോ എന്തോ സംഭവം വന്നപ്പോള്‍ പുള്ളി ഒരു ചാനലില്‍ തന്നെ പറഞ്ഞിട്ടുണ്ട്, മലയാള സിനിമയില്‍ എന്റെടുത്ത് സംസാരിക്കാനും ഉപദേശിക്കാനും രാജു ചേട്ടനല്ലാതെ വേറൊരു ആള്‍ക്കും അവകാശമില്ല.ഇവര്‍ക്കെല്ലാം വലിയ കാര്യമാണ്.പിന്നീട് 2005ല്‍ പൃഥ്വിരാജിനൊപ്പം അനന്തഭദ്രം എന്ന സിനിമ ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. സൂപ്പര്‍ ഹിറ്റാണ്. അതുപോലെ 2015 ലെ പാവാടയിലും ആ ചിത്രവും സൂപ്പര്‍ ഹിറ്റാണ്. 2007ല്‍ അമ്മയും മോനും ഛോട്ടാ മുംബൈയില്‍ ഒരുമിച്ച് അഭിനയിച്ചു. വിലക്കിഴിവ് ഉണ്ടായിരുന്നു, അമ്മയെ വിളിച്ചാല്‍ വെറുതെയിരിക്കുമെന്ന് മണിയന്‍ പിള്ള രാജു പറഞ്ഞു',-മണിയന്‍പിള്ള രാജു പറഞ്ഞു.ALSO READ: മണിച്ചിത്രത്താഴ് ഇന്നിറങ്ങിയാല്‍ വിജയിക്കില്ലെന്ന് ജാഫര്‍ ഇടുക്കി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണിച്ചിത്രത്താഴ് ഇന്നിറങ്ങിയാല്‍ വിജയിക്കില്ലെന്ന് ജാഫര്‍ ഇടുക്കി