Webdunia - Bharat's app for daily news and videos

Install App

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ സൗബിന് നോട്ടീസ്

നിഹാരിക കെ.എസ്
വ്യാഴം, 5 ജൂണ്‍ 2025 (16:11 IST)
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്കെതിരായ സാമ്പത്തിക തട്ടിപ്പുപരാതിയില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന് നോട്ടിസ് നൽകി പൊലീസ്. 14 ദിവസത്തിനകം ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ അന്വേഷണം തുടരാം എന്ന ഹൈക്കോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് പൊലീസ് നടപടി.
 
സിനിമയുടെ നിർമ്മാതാക്കളായ ബാബു ഷാഹിർ, ഷോൺ ആൻറണി എന്നിവർക്കും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. സിനിമയുടെ പേരിൽ സാമ്പത്തിക തട്ടിപ്പും വഞ്ചനയും നടത്തി എന്ന പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വൻ വിജയം നേടിയ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ മുടക്കുമുതലും ലാഭവിഹിതവും പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതിയിലാണ് പുതിയ നടപടി.
 
ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ വഞ്ചിച്ചു എന്നായിരുന്നു പരാതി. ഏഴു കോടി രൂപ ചിത്രത്തിനായി താൻ മുതൽ മുടക്കിയെന്നും 2022 നവംബർ 30ന് ഒപ്പുവച്ച കരാർ അനുസരിച്ച് ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ 40 ശതമാനം തനിക്ക് നൽകണമെന്നുമായിരുന്നു കരാർ എന്ന് സിറാജ് പറയുന്നു. എന്നാൽ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ഇത് പാലിച്ചില്ല എന്നു കാട്ടി സിറാജ് കോടതിയെ സമീപിച്ചു. തുടർന്ന് അന്വേഷണത്തിന് കോടതി ഉത്തരവിടുകയും മരട് പൊലീസ് സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ട് എന്നു കാട്ടി റിപ്പോർട്ട് നൽകുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments