Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗബിൻ - ദുൽഖർ പടത്തിന് തുടക്കമായോ? സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ച് സൗബിന്റെ പ്രഖ്യാപനം

ദുൽഖറിനൊപ്പം സൗബിൻ

സൗബിൻ - ദുൽഖർ പടത്തിന് തുടക്കമായോ? സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ച് സൗബിന്റെ പ്രഖ്യാപനം

നിഹാരിക കെ എസ്

, ശനി, 30 നവം‌ബര്‍ 2024 (15:40 IST)
മലയാളത്തിൽ രണ്ട് സിനിമകൾ ഉടൻ ചെയ്യുമെന്ന് അടുത്തിടെ ദുൽഖർ സൽമാൻ പറഞ്ഞിരുന്നു. ‘ആർഡിഎക്സ്’ സംവിധായകൻ നഹാസ് ഹിദായത്തും സൗബിൻ ഷാഹിറും ഒരുക്കുന്ന സിനിമകളിലാകും നായകനായി ദുൽഖർ എത്തുക. ഇപ്പോഴിതാ സൗബിൻ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച ഒരു സ്റ്റോറിയാണ് ചർച്ചയാകുന്നത്.
 
ഒരു ബൈക്കിന്റ ചിത്രത്തിൽ ദുൽഖർ സൽമാനെയും സമീർ താഹിറിനെയും സൗബിൻ മെൻഷൻ ചെയ്തിട്ടുണ്ട്. ഇത് പുതിയ ചിത്രത്തിന്റെ വരവറിയിച്ചതായാണ് ആരാധകർ പറയുന്നത്. വ്യത്യസ്തമായ ഴോണറിൽ ബീച്ച് റേസ്, ന്യൂ ഇയർ ക്രിസ്തുമസ് ഒക്കെ വരുന്ന വിഷ്വലി വലുപ്പം കാണിക്കുന്ന ഒരു ചിത്രം ആലോചനയിൽ ഉണ്ടെന്ന് സൗബിൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആ ചിത്രമാണോ ഈ ചിത്രം എന്നാണ് ആരാധകർ ചോദിക്കുന്നത്. 
 
അങ്ങനെയെങ്കിൽ പറവയ്ക്ക് ശേഷം മറ്റൊരു മികച്ച സൗബിൻ ചിത്രത്തിൽ ദുൽഖറിനെ കാണാനായേക്കും. ചിത്രത്തിലെ അണിയറ പ്രവർത്തകരെക്കുറിച്ചോ മറ്റു വിവരങ്ങളോ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ഏതായാലൂം ദുൽഖറും സൗബിനും വീണ്ടും ഒന്നിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി