Webdunia - Bharat's app for daily news and videos

Install App

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നിഹാരിക കെ.എസ്
വ്യാഴം, 5 ജൂണ്‍ 2025 (15:46 IST)
‘പത്ത് തല’ എന്ന തന്റെ പാട്ട് ഇറക്കരുതെന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് റാപ്പർ വേടൻ. പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് ചിലര്‍ പറഞ്ഞിട്ടുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തി. രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാവണനെ കുറിച്ചുള്ള പാട്ടിനെ കുറിച്ച് ഒരു അഭിമുഖത്തിലാണ് വേടന്‍ ആദ്യം പറഞ്ഞത്. പാട്ട് ഇറങ്ങിക്കഴിഞ്ഞാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും എന്നും വേടന്‍ പറഞ്ഞിരുന്നു. തന്റെ പുതിയ ഗാനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വേടന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 
 
'ഒരുപാട് റിസര്‍ച്ച് ചെയ്ത് ചെയ്യേണ്ട പാട്ടാണ് പത്ത് തല. അത് സമയമെടുത്ത് ചെയ്യേണ്ട പാട്ടാണ്. അതിനകത്ത് കുറെ പഠിക്കാനുണ്ട്. അതുകൊണ്ട് കുറച്ച് സമയമെടുത്തിട്ടേ പത്ത് തല ഇറങ്ങൂ. പത്ത് തലയാണ് ഇപ്പോള്‍ പ്രശ്‌നമായിക്കൊണ്ടിരിക്കുന്നത്. പാട്ട് ഇറങ്ങിയാല്‍ എന്നെ അടിക്കുമെന്ന് പറഞ്ഞ് ഒരു പോസ്റ്റ് ഒക്കെ കണ്ടിരുന്നു.
 
പാട്ട് ഇറങ്ങിക്കഴിഞ്ഞാല്‍ തന്നെ വെടിവച്ച് കൊല്ലുമോയെന്ന് അറിയില്ല. പത്ത് തല എന്ന ഗാനമാണ് ഇനി വരാനിരിക്കുന്നത്. പാട്ട് ഇറങ്ങിക്കഴിഞ്ഞാല്‍ എന്നെ വെടിവച്ച് കൊല്ലുമോയെന്ന് ആള്‍ക്കാര്‍ക്കറിയാം. രാവണനെ കുറിച്ചുള്ള പാട്ടാണത്. കമ്പരാമായണത്തില്‍ നിന്നാണ് പാട്ടിന്റെ പ്രചോദനം ഉണ്ടായിരിക്കുന്നത്. രാവണന്‍ ആണ് പാട്ടിലെ നായകന്‍. രാംലീല മൈതാനത്ത് ആണ്ടുതോറും രാവണ പെരുമ്പാടനെ അമ്പ് ചെയ്ത് കൊലപ്പെടുത്തുന്ന ഒരു ഉത്സവം നടക്കുന്നുണ്ട്. അത് പൂര്‍ണമായും വെറുപ്പ് സൃഷ്ടിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഒരു ജനസമൂഹത്തിന് മേല്‍ അത് വെറുപ്പ് സൃഷ്ടിക്കുന്നു. അതിനെതിരെ ഒരു പാട്ട് എഴുതുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഈ പാട്ട് വരുന്നത്', വേടൻ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര വിവാഹിതയായി; വരന്‍ മുന്‍ എംപി

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

അടുത്ത ലേഖനം
Show comments