മഞ്ഞുമ്മൽ ബോയ്സ് എന്നാ സുമ്മാവാ: സൺഡേ ബോക്സോഫീസിൽ എതിരാളികളെ പിന്നിലാക്കി കുതിപ്പ്

അഭിറാം മനോഹർ
തിങ്കള്‍, 26 ഫെബ്രുവരി 2024 (16:54 IST)
ജാനേമന്‍ എന്ന സര്‍പ്രൈസ് ഹിറ്റിന് ശേഷം സംവിധായകന്‍ ചിദംബരം ഒരുക്കിയ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ സിനിമ റിലീസിന് മുന്‍പ് തന്നെ ചര്‍ച്ചാവിഷയമായിരുന്നു. പ്രേമലുവും ഭ്രമയുഗവും വന്‍ അഭിപ്രായങ്ങള്‍ നേടി മുന്നേറുമ്പോള്‍ റിലീസ് ചെയ്തിട്ടും മികച്ച കളക്ഷനാണ് കേരളത്തിനകത്തും പുറത്തും സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമ റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച എതിരാളികളെ മലര്‍ത്തിയടിച്ചുകൊണ്ടാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കുതിപ്പ്.
 
റിലീസ് ദിനത്തിലല്ലാതെ ഒരു മലയാള സിനിമ നേടുന്ന മികച്ച കളക്ഷനാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഞായറാഴ്ച ഉണ്ടാക്കിയതെന്ന് സാക്‌നില്‍ക്.കോമിന്റെ കണക്കുകള്‍ പറയുന്നു. ആഭ്യന്തര ബോക്‌സോഫീസില്‍ 4.70 കോടി രൂപയാണ് ഞായറാഴ്ച ചിത്രം കളക്ട് ചെയ്തത്. ആഗോളതലത്തില്‍ 3 ദിവസം കൊണ്ട് 26 കോടി രൂപയായിരുന്നു സിനിമ നേടിയത്. നാല് ദിവസത്തില്‍ ഇത് 30 കോടി കടക്കുമെന്ന് ഉറപ്പായി. ഞായറാഴ്ച 71 ശതമാനം ഒക്യുപ്പെന്‍സിയാണ് സിനിമയ്ക്ക് ലഭിച്ചത്. മോണിംഗ് ഷോ 61%, മാറ്റിനി 76%, ഈവനിംഗ് ഷോ 77%, നൈറ്റ് ഷോ 68% എന്നിങ്ങനെയാണ് ഷോ തിരിച്ചുള്ള ഒക്യുപ്പെന്‍സി കണക്ക്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളില്‍ ഇന്നുമുതല്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും

ബലാത്സംഗകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments