മരക്കാര്‍ പേടി, റിലീസ് മാറ്റിയ മലയാള സിനിമകള്‍

കെ ആര്‍ അനൂപ്
വെള്ളി, 3 ഡിസം‌ബര്‍ 2021 (10:08 IST)
മരക്കാര്‍ റിലീസ് പ്രഖ്യാപിച്ചപ്പോള്‍ നേരത്തെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ച ചെറിയ ചിത്രങ്ങള്‍ പ്രദര്‍ശന തീയതി മാറ്റേണ്ടിവന്നു. ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ നിന്ന് മാറ്റിയ ചിത്രങ്ങള്‍ ഏതെല്ലാംമെന്ന് നോക്കാം.
 
'ഒരു താത്വിക അവലോകനം'
 
മരക്കാര്‍ റിലീസ് പ്രഖ്യാപിക്കുന്നതിന് മുമ്പ് റിലീസ് തീയതി പ്രഖ്യാപിച്ച ചിത്രമായിരുന്നു 'ഒരു താത്വിക അവലോകനം'. എന്നാല്‍ മരക്കാര്‍ ഡിസംബര്‍ രണ്ടിന് തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ചപ്പോള്‍, ഡിസംബര്‍ മൂന്നിന് പ്രദര്‍ശനത്തിനെത്തുന്ന തങ്ങളുടെ സിനിമ കാണുവാന്‍ പ്രതീക്ഷിച്ചത്ര ആളുകള്‍ ഉണ്ടാകില്ലെന്ന എന്ന പേടിയില്‍ പുതിയ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് 'ഒരു താത്വിക അവലോകനം' . ജനുവരി 7 ന് ജോജു ജോര്‍ജ് ചിത്രം റിലീസ് ചെയ്യും.
 
സുമേഷ് &രമേഷ്
 
സലിംകുമാറിനൊപ്പം നടി പ്രവീണയും ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുമേഷ് &രമേഷ്. നവംബര്‍ 26ന് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ച ചിത്രം വീണ്ടും റിലീസ് മാറ്റിയിരിക്കുകയാണ്. ഡിസംബര്‍ പത്തിനാണ് സിനിമ പ്രദര്‍ശനത്തിനെത്തുക.
 
ജിബൂട്ടി
 
ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലുമായി നിര്‍മ്മിച്ച പ്രണയ ചിത്രമാണ് ജിബൂട്ടി.നേരത്തെ ഡിസംബര്‍ 10ന് റിലീസ് പ്രഖ്യാപിച്ചെങ്കിലും അത് മാറ്റി.ഡിസംബര്‍ 31 ന് പ്രദര്‍ശനത്തിന് എത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ക്രൂരതയുടെ കേന്ദ്രമായി സുഡാന്‍: പുരുഷന്മാരെ മാറ്റിനിര്‍ത്തി വെടിവയ്ക്കും, സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്യും

ആലപ്പുഴ ജില്ലയിലെ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കിടക്കുന്നത് 128 കോടി രൂപ

പന്നിപ്പടക്കം കടിച്ചെടുത്ത വളര്‍ത്തുനായ വീട്ടിലെത്തി, മുറ്റത്ത് വച്ച് പൊട്ടിത്തെറിച്ച് നായയുടെ തല തകര്‍ന്നു

അടുത്ത ലേഖനം
Show comments