Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോലീസിനെ തല്ലി കടുവാക്കുന്നേല്‍ കുറുവാച്ചന്‍, 'കടുവ' പൃഥ്വിരാജിന്റെ മാസ് പടം, ടീസര്‍

Kaduva Official Teaser

കെ ആര്‍ അനൂപ്

, ബുധന്‍, 1 ഡിസം‌ബര്‍ 2021 (10:39 IST)
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമായ കടുവയുടെ ടീസര്‍ പുറത്തിറങ്ങി. മാസ്സ് ആക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടമാകുന്ന പ്രേക്ഷകര്‍ക്ക് നല്ലൊരു അനുഭവം തന്നെയായിരിക്കും സിനിമ. 56 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്.
പൃഥ്വിരാജ്, സംയുക്ത മേനോന്‍, അര്‍ജുന്‍ അശോകന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സിനിമയിലുണ്ട്. കലാഭവന്‍ ഷാജോണ്‍ പോലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്നു.
 
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ഈ സിനിമയിലെ പൃഥ്വിരാജിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
 
എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് തിരിച്ചെത്തുന്ന ചിത്രംകൂടിയാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പ്രിയങ്ക നിക്കിനെ വിവാഹം കഴിച്ചത് പൈസ കണ്ട്' അന്ന് പലരും പറഞ്ഞു; പ്രിയങ്കയ്ക്ക് നിക്കിനേക്കാള്‍ പത്ത് വയസ് കൂടുതല്‍, ആ പ്രണയബന്ധം ഇങ്ങനെ