Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരക്കാറിനെ ആക്ഷേപിക്കുന്ന ട്രോളുകള്‍ കണ്ടു,പ്രിയദര്‍ശന്‍ ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും:മാല പാര്‍വതി

മരക്കാറിനെ ആക്ഷേപിക്കുന്ന ട്രോളുകള്‍ കണ്ടു,പ്രിയദര്‍ശന്‍ ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും:മാല പാര്‍വതി

കെ ആര്‍ അനൂപ്

, ശനി, 4 ഡിസം‌ബര്‍ 2021 (17:14 IST)
ചിത്രത്തിനെതിരെ അപവാദ പ്രചരണങ്ങളാണ് നടക്കുന്നതെന്നും എന്നാല്‍ മരക്കാര്‍ അഥിനെയെല്ലാം അതിജീവിക്കുമെന്നും മാല പാര്‍വ്വതി.ഇത്രയും ടെക്‌നിക്കലി ബ്രില്യന്റ് ആയ ഒരു ചിത്രം മലയാളത്തില്‍ ഇറങ്ങിയതില്‍ അഭിമാനിക്കുന്നു. അപവാദങ്ങള്‍, നെഗറ്റീവ് കമന്റുകള്‍ക്കും ഇടയ്ക്ക് ചിത്രത്തിനോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നു.ചിത്രത്തിന്റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നുവെന്ന് നടി ഫേസ്ബുക്കില്‍ കുറിച്ചു. 
 
'കോവിഡിന്റെ ആഘാതം വലിയ രീതിയാണ് സിനിമ മേഖലയെ ബാധിച്ചത്.കുറുപ്പും, ജാനേമനും, മാനാടും ഒക്കെ തിയറ്ററില്‍ വിജയിക്കുന്നതായി അറിഞ്ഞപ്പോള്‍ വലിയ ആശ്വാസവും സന്തോഷവും അനുഭവപ്പെട്ടു.'മരക്കാര്‍, തിയറ്ററിലേക്കെത്തുന്നു എന്ന വാര്‍ത്ത ഏറെ പ്രതീക്ഷ നല്‍കി.
 
ചിത്രമിറങ്ങിയ അന്ന് മുതല്‍, ചിത്രത്തെ ആക്ഷേപിക്കുന്ന ട്രോളുകള്‍ കണ്ടു തുടങ്ങി.സിനിമ ചരിത്രത്തിലെ തന്നെ ഒരു അബദ്ധം എന്ന നിലയ്ക്കാണ് പ്രചരണം നടന്നത്.എന്നാല്‍ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം ' എന്ന ഈ പ്രിയദര്‍ശന്‍ ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും.
 
ഇത്രയും ടെക്‌നിക്കലി ബ്രില്യന്റ് ആയ ഒരു ചിത്രം മലയാളത്തില്‍ ഇറങ്ങിയതില്‍ അഭിമാനിക്കുന്നു. അപവാദങ്ങള്‍, നെഗറ്റീവ് കമന്റുകള്‍ക്കും ഇടയ്ക്ക് ചിത്രത്തിനോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നു.ചിത്രത്തിന്റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നു.
 
യഥാര്‍ത്ഥത്തില്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍ ചിത്രത്തെ സ്വീകരിക്കുന്നുണ്ട്.ഇത് വമ്പിച്ച വിജയമാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല'- മാല പാര്‍വതി കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരക്കാറിനെ ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകര്‍ ഹൃദയത്തിലേറ്റി,വ്യാജപ്പതിപ്പുകള്‍ കാണുകയോ കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക: പ്രിയദര്‍ശന്‍