മോഹന്‍ലാലിന്റെ ഇമോഷണല്‍ പ്രകടനം അടങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ക്ലൈമാക്സിലെ നിര്‍ണായക രംഗമാണ് സിനിമയില്‍ നിന്ന് നീക്കം ചെയ്തത്. ഈ രംഗം കണ്ട് എന്തുകൊണ്ട് ഇത് ഒഴിവാക്കിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ബ്രിട്ടീഷുകാര്‍ പിടികൂടുന്ന കുഞ്ഞാലിമരക്കാരെ തുറങ്കലില്‍ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ രംഗമാണ് റിലീസ് ചെയ്തത്. ബ്രിട്ടീഷ് സൈനികന്‍ കുഞ്ഞാലിയുടെ കൈകളില്‍ ചുറ്റികകൊണ്ട് അടിക്കുന്ന സീനാണിത്.
ഇമോഷണല്‍ രംഗങ്ങളില്‍ മോഹന്‍ലാലിന്റെ പ്രകടനം ഗംഭീരമാണ്. ഇത്ര മികച്ച സീന്‍ എന്തിനാണ് സിനിമയില്‍ നിന്ന് കളഞ്ഞതെന്ന് ആരാധകര്‍ ചോദിക്കുന്നു.