ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഹനീഫ് അദേനി സിനിമയായ മാര്‍ക്കോ വെള്ളിയാഴ്ച തിയേറ്ററുകളില്‍. മലയാളം, ഹിന്ദി,തമിഴ്,തെലുങ്ക്,കന്നഡ എന്നീ 5 ഭാഷകളിലായാണ് സിനിമ റിലീസിനൊരുങ്ങുന്നത്. മലയാളത്തിലെ ഏറ്റവും വയലന്റായ സിനിമ എന്ന ടാഗ് ലൈനോടെ എത്തുന്ന സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിട്ടുള്ളത്. സിനിമയുടേതായി വന്ന പ്രമോഷന്‍ മെറ്റീരിയലുകളിലും വലിയ വയലന്‍സാണുള്ളത്. എന്നാല്‍ റിലീസിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ ഇതൊന്നും സിനിമയെ ബാധിച്ചിട്ടില്ല.
സിനിമയുടെ ബുക്കിംഗ് 2 ദിവസം മുന്‍പ് ബുക്ക് മൈ ഷോയില്‍ ആരംഭിച്ചിരുന്നു. എ സര്‍ട്ടിഫൈഡ് സിനിമയായിരുന്നിട്ട് കൂടി ബുക്ക് മൈ ഷോ ബുക്കിങ്ങില്‍ 1.30 ലക്ഷം ഇന്ററസ്റ്റാാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ട്രാക്കിംഗ് റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയുടെ പ്രീ സെയില്‍സ് ഒരു കോടി കടന്നിട്ടുണ്ട്. ഇതോടെ ഉണ്ണി മുകുന്ദന്റെ കരിയറില്‍ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ നേടുന്ന സിനിമയായി മാര്‍ക്കോ മാറുമെന്ന് ഉറപ്പായി. 2 മണിക്കൂര്‍ 25 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.
ഹനീഫ് അദേനി സംവിധാനം ചെയ്ത നിവിന്‍ പോളി സിനിമയായ മുഖായേലിലെ മാര്‍ക്കോ ജൂനിയറിനെ നായകനാക്കിയുള്ള സ്പിന്‍ ഓഫ് സിനിമയാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണിത്.