Select Your Language

Notifications

webdunia
webdunia
webdunia
webdunia

125 കോടി നേട്ടവുമായി 'മാസ്റ്റർ'; വിജയ്‌ ചിത്രം തകര്‍പ്പന്‍ ഹിറ്റ് !

125 കോടി നേട്ടവുമായി 'മാസ്റ്റർ'; വിജയ്‌ ചിത്രം തകര്‍പ്പന്‍ ഹിറ്റ് !

കെ ആര്‍ അനൂപ്

, ചൊവ്വ, 19 ജനുവരി 2021 (10:23 IST)
‘മാസ്റ്റർ’ ബോക്‌സോഫീസിൽ വമ്പൻ നേട്ടങ്ങൾ കൈവരിക്കുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 125 കോടി രൂപ മാസ്റ്റർ നേടിയെന്നാണ് റിപ്പോർട്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഒരു ആക്ഷൻ മാസ് എന്റർടെയ്‌നറാണ്. ജനുവരി 13 മുതൽ 17 വരെയുള്ള പുറത്തുവരുന്ന കണക്കുകൾ അനുസരിച്ച് തമിഴ്നാട്ടിൽനിന്ന് 81 കോടി, ടോളിവുഡിൽ നിന്ന് 20 കോടി, കർണാടകയിൽ നിന്ന് 14 കോടി, കേരളത്തിൽനിന്ന് 7.5 കോടി, ഹിന്ദി ഡബിഡ് പതിപ്പിന് 2.5 കോടി രൂപയും കളക്ഷൻ നേടാനായി.
 
ഏകദേശം 10 മാസത്തെ ഇടവേളക്കുശേഷം തിയേറ്ററുകൾ തുറന്നപ്പോൾ 50% കാണികളെ മാത്രമേ പ്രവേശിപ്പിച്ചിരുന്നു ഉള്ളൂ. എന്നിട്ടുപോലും വിജയ് ചിത്രത്തിന് വമ്പൻ നേട്ടങ്ങൾ കൈവരിക്കാനായി.
 
തമിഴിലെ രണ്ട് മുൻനിര താരങ്ങളായ വിജയും വിജയ് സേതുപതിയും തമ്മിലുള്ള ഏറ്റുമുട്ടൽ കയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചത്. അതേസമയം മാസ്റ്റർ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിൽ വിജയ് അവതരിപ്പിച്ച കോളേജ് പ്രൊഫസറുടെ വേഷം ഹിന്ദിയിൽ ഋത്വിക് റോഷൻ അവതരിപ്പിക്കുമെന്നാണ് വിവരം. വിജയ് സേതുപതി തന്നെയാകും വില്ലൻ വേഷത്തിൽ എത്തുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രഹ്‌മാണ്ഡം പൊന്നിയിന്‍ സെല്‍‌വന്‍, ത്രിഷയ്‌ക്ക് വന്‍ ആക്ഷന്‍ സീക്വന്‍‌സുകള്‍