Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോളിവുഡിൽ 'മാസ്റ്റർ' ആകാൻ ഋത്വിക് റോഷൻ, ഹിന്ദി റീമേക്ക് ഒരുങ്ങുന്നു !

ബോളിവുഡിൽ 'മാസ്റ്റർ' ആകാൻ ഋത്വിക് റോഷൻ, ഹിന്ദി റീമേക്ക് ഒരുങ്ങുന്നു !

കെ ആര്‍ അനൂപ്

, തിങ്കള്‍, 18 ജനുവരി 2021 (16:27 IST)
'മാസ്റ്റർ' ഹിന്ദി റീമേക്കിനെ കുറിച്ചാണ് കോളിവുഡിൽ ചർച്ചകൾ. അടുത്തിടെ പുറത്തിറങ്ങിയ വിജയ് - വിജയ് സേതുപതി ചിത്രം ‘മാസ്റ്റർ’ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രത്തിൽ വിജയ് അവതരിപ്പിച്ച കോളേജ് പ്രൊഫസറുടെ വേഷം ഹിന്ദിയിൽ ഋത്വിക്  റോഷൻ  അവതരിപ്പിക്കുമെന്നാണ് വിവരം. വില്ലൻ വേഷത്തിൽ കയ്യടി വാങ്ങിയ വിജയ് സേതുപതി തന്നെയാകും ഹിന്ദിയിലും ഇതേ വേഷം കൈകാര്യം ചെയ്യുക. എന്നാല്‍ മനോജ് ബാജ്‌പേയ്, നവാസുദ്ദീൻ സിദ്ദിഖി തുടങ്ങിയ താരങ്ങളുടെ പേരുകളും വില്ലൻ വേഷം ചെയ്യുവാനായി ബോളിവുഡിൽ നിന്ന് ഉയർന്നു കേൾക്കുന്നുണ്ട്. അതേസമയം ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
 
എൻഡെമോൾ ഷൈൻ ഇന്ത്യ, സിനി 1 സ്റ്റുഡിയോ, 7 സ്‌ക്രീൻ സ്റ്റുഡിയോ എന്നിവർ ചേർന്നാണ് മാസ്റ്റർ ഹിന്ദി റീമേക്ക് നിർമ്മിക്കുന്നത്.
   
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'മാസ്റ്റർ ’ആക്ഷൻ മാസ് എന്റർടെയ്‌നറാണ്. തമിഴിലെ രണ്ട് മുൻനിര താരങ്ങളായ വിജയും വിജയ് സേതുപതിയും തമ്മിലുള്ള ഏറ്റുമുട്ടൽ കയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചത്. രണ്ട് അഭിനേതാക്കൾക്കും ചിത്രത്തിൽ തുല്യ പ്രാധാന്യമുണ്ട്, അവരുടെ പ്രകടനങ്ങളാണ് ചിത്രത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നത്. ഹിന്ദി പ്രേക്ഷകർക്ക് അനുയോജ്യമായ രീതിയിൽ ചെറിയ മാറ്റങ്ങളോടെ ഒരുക്കാനാണ് നിർമാതാക്കൾ പദ്ധതിയിടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോളിവുഡ് താരം വരുൺ ധവാൻ വിവാഹിതനാകുന്നു