ചെറിയൊരു റോള്‍ അല്ല ! ട്രെയ്‌ലറില്‍ ഞെട്ടിച്ച് മാത്യു

Webdunia
വെള്ളി, 6 ഒക്‌ടോബര്‍ 2023 (11:44 IST)
ഇളയദളപതി വിജയ് നായകനാകുന്ന 'ലിയോ' ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുകയാണ്. രണ്ടര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ മാസ് ലുക്കിലാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ട്രെയ്‌ലറില്‍ മലയാളത്തില്‍ നിന്നുള്ള നടന്‍ മാത്യു തോമസിനെയും കാണിക്കുന്നുണ്ട്. 
 
ലിയോയില്‍ അത്ര ചെറിയ റോള്‍ അല്ല മാത്യുവിനെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. വിജയ്‌ക്കൊപ്പമുള്ള സീനുകളും മാത്യുവിനുണ്ട്. സംഘട്ടന രംഗങ്ങളില്‍ അടക്കം മാത്യുവിന് റോള്‍ ഉണ്ടാകുമെന്നാണ് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നത്. 
 


സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, തൃഷ, ഗൗതം മേനോന്‍, മിഷ്‌കിന്‍ എന്നിവരും ലിയോയില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്‌ക്കൊപ്പം തൃഷ അഭിനയിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 19 ന് വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അനുസരണക്കേട് കാണിച്ച് മുത്തശ്ശനോടും മുത്തശ്ശിയോടും ഇടപഴകി; നാലുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍

International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

സന്നിധാനത്ത് കേന്ദ്രസേനയെത്തി; ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം

അടുത്ത ലേഖനം
Show comments