Mathew Thomas: കുതിച്ചുകയറി 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്'; മാത്യു തോമസിന് നല്ല കാലമോ?

നിഹാരിക കെ.എസ്
ഞായര്‍, 26 ഒക്‌ടോബര്‍ 2025 (13:20 IST)
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്'. കഴിഞ്ഞ ദിവസം റിലീസ് ആയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാത്യു തോമസിന്റെ ഗംഭീര തിരിച്ചുവരവാണ് സിനിമയെന്നാണ് അഭിപ്രായങ്ങൾ. 
 
ആദ്യ ദിനം തിയേറ്ററിൽ നിന്ന് 60 ലക്ഷം നേടിയ ചിത്രത്തിന് ബുക്ക് മൈ ഷോയിലൂടെ മികച്ച ബുക്കിങ്ങാണ് ലഭിക്കുന്നത്. പത്തൊമ്പതിനായിരത്തിൽ കൂടുതൽ ടിക്കറ്റുകളാണ് ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം ചിത്രം വിറ്റത്. വരും ദിവസങ്ങിൽ സിനിമ മികച്ച ബുക്കിംഗ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ഒരു ഹൊറർ ഫാന്റസി കോമഡി ത്രില്ലർ ആയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. എ ആൻഡ് എച്ച്.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ഹംസ തിരുനാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കാലുകള്‍ കെട്ടിയിട്ട നിലയില്‍ പോക്‌സോ പ്രതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

അടുത്ത ലേഖനം
Show comments